വാനും കെഎസ്ആര്‍ടിസി ബസും തമ്മില്‍ ഉരസി; യുവതിയുടെ കല്യാണം മുടക്കി പോലീസിന്റെ ക്രൂരത

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടായി സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണല്‍ എസ്എഫ്എസ് വാട്ടര്‍സ്‌കേപ് ആറ്ബിയില്‍ ഹക്കീം ബദറുദീന്റെ(45) മകള്‍ ഡോ. ഹര്‍ഷിതയുടെ വിവാഹനിശ്ചയച്ചടങ്ങ് കല്ലറ പാങ്ങോട് പൊലീസ് മുടക്കി. ഇതിന്റെ കാരണമാണ് ആരെയും ഞെട്ടിക്കുന്നത്. വിവാഹ നിശ്ചയത്തിനു പോയപ്പോള്‍ വാനും കെ.എസ്.ആര്‍.ടി.സി ബസും ഉരസിയ കാരണം പറഞ്ഞാണ് പോലീസ് കല്യാണ പെണ്ണിനേയും, ബന്ധുക്കളേയും, പിതാവിനേയും എല്ലാം കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലാക്കിയത്. പിതാവിനേ അടക്കം ലോക്കപ്പിലും പിന്നീട് കള്ള കേസുണ്ടാക്കി ജയിലില്‍ റിമാന്റും ചെയ്യിപ്പിച്ചു. മഹാ ക്രൂരതകളുടെ സ്ഥാപനമായി കേരളാ പോലീസ്.

മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുന്‍പു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലിട്ടാണ് പൊലീസിന്റെ ക്രൂരത. വിവാഹ പെണ്ണാകട്ടേ പിതാവിന്റെ ജാമ്യത്തിനായി കോടതി കയറി ഇറങ്ങി. ഇത് കമ്യൂണിസ്റ്റുകാരനായ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ്. എന്താ ഈ പോലീസ് നന്നാകാത്തത്. ഈ വിവാഹ പാര്‍ട്ടിക്ക് മീതേ ദുരന്തം ഇറക്കിയത് ഒരു തെമ്മാടിയായ പോലീസുകാരന്‍ ഒറ്റയാളാണ്. അവന്റെ കള്ള സാക്ഷ്യം എത്ര പേരേ ജയിലിലും ലോക്കപ്പിലും ആക്കി. കല്യാണ നിശ്ചയം മുടക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരന്റെ വസതിയില്‍ എത്തുന്നതിനു മുന്‍പു പുലിപ്പാറ വളവില്‍ വച്ച് 4.10നു വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാനും കെഎസ്ആര്‍ടിസി ബസും തമ്മില്‍ ഉരസി. വാനിന്റെ ചില്ലു തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ തട്ടിക്കയറി.ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ പാങ്ങോട് സ്റ്റേഷനില്‍ വിളിച്ചതിനെതുടര്‍ന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനില്‍ എത്താമെന്നും ഹക്കീം അഭ്യര്‍ഥിച്ചുവെങ്കിലും പൊലീസ് വഴങ്ങിയില്ല.

ബസ് ഡ്രൈവര്‍ ബിജുമോനെയും വാനില്‍ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി.ഹക്കീം, സഹോദരീ ഭര്‍ത്താവും വാഹനാപകടത്തില്‍ കയ്യും കാലും തകര്‍ന്നയാളുമായ മാഹിന്‍ ജലാലുദീന്‍, ബന്ധു നൗഫല്‍ എന്നിവരടക്കം അഞ്ചു പേരെ സെല്ലില്‍ അടച്ചു. സംഘത്തില്‍ ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തുനിര്‍ത്തി.ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നുവത്രെ.രാത്രി 9.30ന് എസ്‌ഐ എസ്.നിയാസ് സ്റ്റേഷനില്‍ എത്തി. ഹക്കീമിനെ അകത്തുവിളിച്ച എസ്‌ഐ, ഡ്രൈവര്‍ ആശുപത്രിയില്‍ പോയിട്ടുണ്ടെന്നും ഒത്തുതീര്‍പ്പാക്കിവന്നാല്‍ ആലോചിക്കാമെന്നും അറിയിച്ചു.

സ്റ്റേഷനില്‍ ഉണ്ടായിരുന്ന വരന്റെ വീട്ടുകാര്‍ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവര്‍ പ്രശ്‌നങ്ങള്‍ സംസാരിച്ചുതീര്‍ത്തുവെന്ന് അറിയിച്ചപ്പോള്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തുവെന്നു പറഞ്ഞ് എസ്‌ഐ കൈമലര്‍ത്തുകയായിരുന്നുവത്രെ..തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോള്‍ ‘നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതില്‍ ഞാന്‍ എന്തിനാടാ വേദനിക്കുന്നത്?’ എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു. ഇതിനിടെ വാന്‍ ഡ്രൈവറെ പൊലീസുകാര്‍ പറഞ്ഞുവിട്ടു.

അല്‍പസമയത്തിനുശേഷം കേസ് സ്റ്റേഷനില്‍ ഒതുക്കിത്തീര്‍ക്കുന്നതിന്റെ ‘ചിട്ടവട്ടങ്ങള്‍’ ആണു ഹക്കീം കേട്ടത്. സ്റ്റേഷനിലെ പൊലീസുകാരെല്ലാം അതേക്കുറിച്ചു സംസാരിച്ചു.രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. 20 വരെ റിമാന്‍ഡ് ചെയ്തു.തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനില്‍ എത്തിയപ്പോള്‍ അരമണിക്കൂര്‍ വൈകിയിരുന്നു. ഗതാഗതക്കുരുക്കില്‍പെട്ടുവെന്നു പറഞ്ഞപ്പോള്‍ എസ്‌ഐ തട്ടിക്കയറി.ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാന്‍ എസ്‌ഐ നിര്‍ദേശിച്ചുവത്രെ. ഹക്കീം തയാറാകാത്തതിനെ തുടര്‍ന്ന് പൊലീസുകാര്‍ വളഞ്ഞു – ഒടുവില്‍ നിവൃത്തിയില്ലാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു..ഹക്കിമീന്റെ ജാമ്യം റദ്ദാക്കണമെന്നാണു നെടുമങ്ങാട് കോടതിയില്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജീവിതത്തില്‍ ഒരു കേസിലും പെടാത്ത ഹക്കിമിന്റെ ദുര്‍വിധി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടേ. ഒരു കോണ്‍സറ്റബിള്‍ വിചാരിച്ചാല്‍ പോലും കേരള ഭരണത്തേ നാറ്റിക്കാം എന്നായി അവസ്ഥ. മാന്യതയും നീതിയും അംശം പോലും ജീവിതത്തിലും സര്‍വീസിലും തൊട്ട് തീണ്ടിയിട്ടില്ലാത്ത പോലീസുകാരാണിത് ചെയ്യുന്നത്. ക്രൂരതയുടെ പര്യായവും. ഈ നെറികേട് പരമാവധി ഷേര്‍ ചെയ്യൂ പ്രതികരിക്കൂ

Top