മുന്‍ ബിജെപി മന്ത്രി മകളുടെ കല്ല്യാണത്തിനായി വെളുപ്പിച്ചത് 100 കോടിയുടെ കള്ളപ്പണമെന്ന് വെളിപ്പെടുത്തല്‍; യുവാവിന്റെ ആത്മഹത്യ കുറിപ്പ് വിവാദത്തില്‍

ബല്ലാരി: ഖനിരാജാവും ബിജെപി മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഢിമകളുടെ കല്ല്യാണത്തിനായി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത റെഢിയുടെ ജീവനക്കാരനായ യുവാവിന്റെ ആത്മഹത്യാ കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

കര്‍ണാടകത്തിലെ മുന്‍ മന്ത്രിയായ റെഡ്ഡിയുടേയും കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേയും പീഡനത്തില്‍ മനംനൊന്താണ് രമേഷ് ഗൗഡ ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മദൂരില്‍ വച്ച് വിഷം കഴിച്ചാണ് ഗൗഡ ആത്മഹത്യ തെയ്തത്. സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ബീമാ നായിക്കിന്റെ ഡ്രൈവറാണ് രമേഷ് ഗൗഡ. ഇയാള്‍ ജനാര്‍ദന്‍ റെഡ്ഡിക്കായും ജോലി ചെയ്തിരുന്നുവെന്നാണു വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെഡ്ഡി എങ്ങനെയാണ് 100 കോടി കള്ളപ്പണം വെളുപ്പിച്ചത് തനിക്കറിയാമെന്ന് ആത്മഹത്യാ കുറിപ്പില്‍ ഗൗഡ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ നിരവധി വധഭീഷണികള്‍ തനിക്കെതിരെ ഉണ്ടായി. മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാന്‍ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്. വെളുപ്പിച്ച പണത്തില്‍ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നല്‍കി. മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി നേതാവ് എംപി ശ്രീരാമലുവിനൊപ്പം റെഡ്ഡി ബെംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വെളുപ്പിച്ച പണത്തിന് പകരമായി 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്.

500 കോടിയോളം രൂപയാണു മകളുടെ വിവാഹത്തിനു റെഡ്ഡി ചെലവഴിച്ചത്. ഇതുമായി ബന്ധപ്പെട്ടു നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് അസാധുവാക്കലില്‍ രാജ്യം ഒന്നടങ്കം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന ആഴ്ചയിലാണ് ബംഗളൂരില്‍ അത്യാഡംബര വിവാഹം നടന്നത്. ഖനി വ്യവസായി ആയ ജനാര്‍ദന്‍ റെഡ്ഡി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം പിന്നാലെ ഉയര്‍ന്നു. തുടര്‍ന്ന് ബെല്ലാരിയിലുള്ള റെഡ്ഡിയുടെ ഖനി കമ്പനിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

റെഡ്ഡിയുടെ മകളുടെ വിവാഹം നടന്നതു നവംബര്‍ 16നാണ്. 50,000 അതിഥികളാണ് പങ്കെടുത്തത്. പ്രാദേശിക ബിജെപി നേതൃത്വം കല്യാണത്തില്‍ നിന്ന വിട്ടു നില്‍ക്കണമെന്ന കേന്ദ്രനിര്‍ദ്ദേശമുണ്ടായിരുന്നിട്ടും കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയും ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും കല്യാണ തലേന്ന് വേദിയിലെത്തിയിരുന്നു. 2011ല്‍ അനധികൃത ഖനനത്തിന് ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റിലായിരുന്നു. മൂന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2015ലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

Top