അന്നനടയിൽ പണക്കാരെ കറക്കിയെടുക്കുന്ന മാദക റാണി ബിനി!.. സുലിലിനെ കൊന്നതിനും കാരണം

ആറ്റിങ്ങൽ:  അന്നനടയിൽ പണക്കാരെ കറക്കിയെടുക്കുന്ന മാദക റാണിബിനി സുലിലിനെ കൊന്നതിനും കാരണം പണം തട്ടിയത് ചോദിച്ചതിനാൽ
ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവർന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവർ നേടിയെടുത്തു. പണക്കാരായ സുന്ദരന്മാരെ തേടിയായിരുന്നു ബിനിയുടെ യാത്ര. ആ യാത്രയിൽ അവർ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു സുലിൽ എന്ന 30കാരൻ. മൂന്നുവർഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയിൽ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തിൽ തന്നെ വശീകരിക്കുന്ന കണ്ണുകളിൽ സുലിൽ വീണു. കുറച്ചുനാൾ കഴിഞ്ഞ് ബിനിക്കൊപ്പം സുലിൽ വയനാട്ടിൽ എത്തി.
കുട്ടിക്കാലത്തേ കുളത്തിലും വെള്ളക്കെട്ടിലും ഇറങ്ങാൻ ഭയമുണ്ടായിരുന്ന സുലിൽ ഒരിക്കലും നദിയിലിറങ്ങി അപകടം വരുത്തിവയ്ക്കില്ലെന്ന് സഹോദരന് ഉറപ്പായിരുന്നു. ഇതാണ് ബിനി മധുവെന്ന സുന്ദരിയെ അഴിക്കുള്ളിലാക്കിയത്. പത്തുമാസം മുമ്പ് വയനാട്ടിലെ കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുലിലിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ പൊലീസിന് സഹായകമായത് ഈ സംശയമാണ്. അല്ലെങ്കിൽ ഇത് വെറുമൊരു കൊലപാതകമായി മാറിയേനേ.എസ്.എൽഎം ബസുടമ പരേതനായ സുരേന്ദ്രന്റെയും ലീലയുടെയും മകനായ സുലിലിനെ 2016 സെപ്റ്റംബർ 26 നാണ് കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന കണ്ടപാടേ പ്രദീപിന്റെ മനസിൽ സംശയങ്ങൾ ഉയർന്നു. അവനവഞ്ചേരിയിലെ ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കോ തനിക്കൊപ്പമോ ഒരിക്കൽപ്പോലും കുളിക്കാനോ കാൽനനയ്ക്കാനോ പോലും മുതിർന്നിട്ടില്ലാത്ത സുലിൽ നദിയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയെന്നത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ചു. കൊല്ലപ്പെട്ട സുലിലിന്റെ ചെരിപ്പുകൾ നദിക്കരയിൽ കാണാതിരുന്നതും നിർണ്ണായകമായി. സംശയകരമായ സാഹചര്യത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി അന്ന് അവ കണ്ടെടുത്തതോടെ സുലിലിന്റെ മരണത്തിലെ അസ്വാഭാവികത ചർച്ചയായി.

നാട്ടിൽ കുടുംബ വീടിന് സമീപം നല്ലൊരു വീട് വച്ച് പാലുകാച്ച് കഴിഞ്ഞ് പോയശേഷമാണ് അവിവാഹിതനായ സുലിലിന്റെ മരണം സംഭവിക്കുന്നത്. അച്ഛനും അമ്മയും മരിച്ചശേഷം വകയിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ കുടുംബ വീട്ടിൽ ജ്യേഷ്ഠൻ പ്രദീപിനൊപ്പമാണ് സുലിൽ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടെ ജ്യേഷ്ഠനെ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു. ബന്ധുക്കളായ ചിലരുടെ നിർബന്ധത്തിന് വഴങ്ങി ജ്യേഷ്ഠനും അനുജനും പരസ്പരം നോമിനികളായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന ഡെപ്പോസിറ്റിൽ നിന്നും പ്രദീപ് അറിയാതെ സുലിൽ പലപ്പോഴായി ലക്ഷങ്ങൾ പിൻവലിച്ചിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനന്തവാടിയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിപ്പെന്ന് പറഞ്ഞിരുന്നതിനാൽ ബിസിനസ് ആവശ്യത്തിനാണ് പണം ഇടപാടുകളെന്നാണ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ സുലിലിന്റെ മരണത്തിനുശേഷം ബിനിയുമായുള്ള അടുപ്പവും പുതിയ വീട് വയ്ക്കാൻ സുലിലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പ്രദീപിന്റെ ശ്രദ്ധയിൽപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സുലിൽ പിൻവലിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ട് അതേക്കുറിച്ച് ബന്ധുക്കൾ അന്വേഷിച്ചതോടെയാണ് സുലിൽ നാട്ടിൽ വരാതെ കൂടുതൽ സമയവും മാനന്തവാടിയിൽ തങ്ങിയത്.സുലിലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് സമർപ്പിച്ച പരാതിയിൽ മാനന്തവാടി പൊലീസ് മാസങ്ങളായി മന്ദഗതിയിൽ അന്വേഷണം നടത്തി. എന്നാൽ പുതിയ ഉദ്യോഗസ്ഥരെത്തിയതോടെ എല്ലാം മാറി മറിഞ്ഞു.

മാനന്തവാടി എരുമത്തെരുവിൽ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു. ഭർത്താവ് ഗൾഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെ കൊയിലേരിയിൽ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം. സുലിലിന്റെ കാശ് രമാവധി ഇതിനായി അവർ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂർക്കാവ് പനമരം റോഡരികിൽ ഊർപ്പള്ളിയിൽ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭർത്താവിന്റെയും പേരിൽ. വീടുപണിക്ക് സുലിലിന്റെ പണവും.

നാൽപ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തിൽ ഗംഭീരമായി നടത്തി. വിഐപികൾ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കൾക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. ഇതിനിടെ ഗൾഫിൽ നിന്ന് ബിനിയുടെ ഭർത്താവ് മടങ്ങിയെത്തി. ബിനിയുടെ യുവാവിനൊപ്പമുള്ള താമസം ഭർത്താവിന് ഇഷ്ടമായില്ല. ബിനിയുമായി കലഹിച്ച് ഭർത്താവ് ലോഡ്ജിൽ താമസം തുടങ്ങി. ബിനിയാകട്ടെ സുലിലിനോടൊപ്പവും. 40 ലക്ഷത്തോളം രൂപ സുലിൽ തിരികെ ചോദിക്കുന്നത് ബിനിക്ക് പിടിച്ചില്ല. അങ്ങനെ ക്വട്ടേഷൻ കൊടുത്തു. കൊലയും.

Top