തരൂര്‍ വിഡ്ഢി, ജോക്കര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കില്ല..!!: വിവാദ പരാമര്‍ശങ്ങളുമായി സുനന്ദപുഷ്‌കറിനെക്കുറിച്ചുള്ള പുസ്തകം

വിവാദ വെളിപ്പെടുത്തലുമായി ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങി. ‘ ദി എക്സ്ട്രാ ഓര്‍ഡിനറി ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പേരില്‍ സുനന്ദ പുഷ്‌കറിന്റെ പഴയ ക്ലാസ്മേറ്റായ സുനന്ദ മേത്തയാണ് പുസ്തകം എഴുതിയിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ സ്വകാര്യ ജീവിതത്തില്‍ എങ്ങനെയായിരുന്നെന്നും അവരുടെ മോഹങ്ങളും രീതികളും പുസ്തകം ചര്‍ച്ചയ്ക്ക് വയ്ക്കുന്നു.

”തന്നെ ആരെങ്കിലും പ്രിയങ്കയെ പരിചയപ്പെടുത്തി തന്നാല്‍ താന്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുമെന്നും സുനന്ദ വെളിപ്പെടുത്തിയിരുന്നു. തരൂര്‍ എന്ന ആ വിഡ്ഢിക്ക് രാഷ്ട്രീയം അറിയില്ല, ഞാന്‍ ആണ് രാജ്യത്തെ നയിക്കേണ്ടയാള്‍ എന്ന് ഒരിക്കല്‍ പുഷ്‌കര്‍ പ്രസ്താവന നടത്തിയിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ കാശ്മീരില്‍ നിന്നും താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് കാണിക്കാമെന്ന ആത്മവിശ്വാസം നിറഞ്ഞ വെല്ലുവിളിയും പുഷ്‌കര്‍ പുറപ്പെടുവിച്ചിരുന്നു. ചുരുക്കത്തില്‍ സുനന്ദ പുഷ്‌കറുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്ന് പറയുന്ന പുസ്തകമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ ആഗ്രഹിച്ച ഈ ബഹുമിടുക്കിയുടെ ജീവിതം അവസാനിച്ചത് എത്തരത്തിലാണെന്നും ഇതിലൂടെ സുനന്ദ മേത്ത വരച്ച് കാട്ടുന്നു.1964 ജൂണില്‍ ജീവച്ഛവത്തിന് സമാനം പിറന്ന് വീണ് 2014 ജനുവരിയില്‍ ദുരൂഹമായ മരിച്ചത് വരെയുള്ള പുഷ്‌കറുടെ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങളാണ് ഈ പുസ്തകത്തിലൂടെ പ്രതിപാദിച്ചിരിക്കുന്നത്.

സുനന്ദയ്ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ കടുത്ത താല്‍പര്യമുണ്ടായിരുന്നുവെന്നാണ് തരൂരിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ അഭിനവ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തരൂര്‍ എന്ന ജോക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും മറിച്ച് താന്‍ കാശ്മീരില്‍ ബിജെപി ടിക്കറ്റില്‍ നിന്നാല്‍ ജയിക്കുമെന്നും തരൂരിന്റെ ഓഫീസ് സ്റ്റാഫിനോട് പുഷ്‌കര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.

പാര്‍ലിമെന്റേറിയന്‍ ഹൗസില്‍ വച്ച് നടന്ന ഡിന്നറിനിടെ അല്‍പം മദ്യപിച്ച വേളയിലായിരുന്നു പുഷ്‌കര്‍ തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും പ്രിയങ്കയെ കാണാനുമുള്ള ആഗ്രഹം തനിക്കൊപ്പം ടേബിളില്‍ ഭക്ഷണം കഴിക്കുന്ന ചില ബിസിനസുകാരോട് വെളിപ്പെടുത്തിയിരുന്നത്. പ്രിയങ്കക്ക് തന്നെ പരിചയപ്പെടുത്തി തരാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോയെന്നും ഒപ്പമുള്ളവരോട് പുഷ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. ജേര്‍ണലിസ്റ്റായ തരുണ്‍ തേജ്പാല്‍ ഇതിന് ദൃക്സാക്ഷിയായിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

പ്രിയങ്കയും താനും വേഗത്തില്‍ സുഹൃത്തുക്കളായി മാറുമെന്നും ഇന്ത്യയിലെ നല്ലൊരു രാഷ്ട്രീയ നേതാവും ഭാവിയില്‍ പ്രധാനമന്ത്രിയുമാകാന്‍ തനിക്ക് സാധിക്കുമെന്നും പുഷ്‌കര്‍ പറഞ്ഞിരുന്നു. തരൂരിന് ഒരു രാഷ്ട്രീയക്കാരനായി മാറാന്‍ സാധിക്കില്ലെന്നും താന്‍ അതിന് അദ്ദേഹത്തെ സഹായിച്ച് വരുകയാണെന്നും പുഷ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. പുഷ്‌കര്‍ ഡല്‍ഹി, ദുബായ്, കാനഡ എന്നിവിടങ്ങളില്‍ ജീവിച്ച് തീര്‍ത്ത ആദ്യകാലങ്ങളും ഈ ബുക്കില്‍ വിവരിക്കുന്നുണ്ട്. തരൂരിന്റെ ഭാര്യയാകുന്നതിന് മുമ്പ് പുഷ്‌കര്‍ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചിരുന്നു. ടികോമിന്റെ സെയില്‍സ് മാനേജര്‍ എന്ന നിലയില്‍ ദുബായില്‍ പുഷ്‌കറിന് നല്ല സാമൂഹ്യബന്ധങ്ങളുണ്ടായിരുന്നു.

ഇതിന് പുറമെ ഇന്റര്‍നാഷണല്‍ മീഡിയ പ്രൊഡക്ഷന്‍ ഫ്രീസോണ്‍ പോലുള്ള നിരവധി സുപ്രധാനമായ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളില്‍ ഭാഗഭാക്കാകാനും ഇക്കാലത്ത് പുഷ്‌കറിന് സാധിച്ചിരുന്നുവെന്നും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. തരൂരുമായുള്ള പുഷ്‌കറിന്റെ ബന്ധം താറുമാറായതും പുസ്തകത്തിലെ പ്രധാന ഭാഗമാണ്. പുഷ്‌കറിന്റെ മരണത്തിന് മൂന്ന് കാരണങ്ങളാണ് അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ആത്മഹത്യ, കൊലപാതകം, അല്ലെങ്കില്‍ മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നുള്ള മരണം എന്നിവയാണവ .

എന്നാല്‍ പുഷ്‌കര്‍ ആത്മഹത്യ ചെയ്താണെന്നും അല്ലെങ്കില്‍ കൊലപാതകമാണെന്നും പുഷ്‌കറിന്റെ കുടുംബം വിശ്വസിക്കുന്നില്ല. ഇതിന്റെ പുറകിലെ യഥാര്‍ത്ഥ സത്യം ഇനിയും പുറത്ത് വരാനിരിക്കുന്നുവെന്നാണവര്‍ പറയുന്നത്. പുഷ്‌കറിന്റെ മരണത്തിന് പിന്നില്‍ തരൂര്‍് ആണെന്നും ഇവര്‍ വിശ്വസിക്കുന്നില്ല. പുഷ്‌കര്‍ കൊല്ലപ്പെട്ടതാണെന്ന് സഹോദരനോ അല്ലെങ്കില്‍ മകന്‍ ശിവോ വിശ്വസിക്കുന്നില്ല. തന്റെ പുത്രന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും മരണത്തിന് മാസങ്ങള്‍ക്ക് മുമ്പ് പുഷ്‌കര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം തന്റെ അഭിഭാഷകന്‍ രോഹിത്ത് കൊച്ചാറുമായി അവര്‍ സംസാരിക്കുകയും ചെയ്തിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

Top