സുനന്ദാ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ശശിതരൂരിന്റെ വിചാരണ ഈ മാസം 21 മുതല്‍ തുടങ്ങും. ഡല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ശശിതരൂരിന് നോട്ടീസയച്ചത്. ശശിതരൂരിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നു. കേസില്‍ സെഷന്‍സ് കോടതി ഇനി വാദം കേള്‍ക്കും. ഡല്‍ഹി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Tags: sunantha pushkar