ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനെ തല്ലിയെന്ന് വാര്‍ത്ത നിഷേധിച്ച് സണ്ണി ലിയോണ്‍. സൂററ്റില്‍ നടന്ന ഹോളി ആഘോഷത്തിനിടെ മോശമായ ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തനെ സണ്ണിലിയോണ്‍ അടിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘പ്ലേ ഹോളി വിത്ത് സണ്ണി ലിയോണ്‍’ എന്ന പരിപാടിക്കിടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്നു സണ്ണി ലിയോണ്‍. പരിപാടിക്കിടെ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കവെയാണ് സണ്ണിയെ തേടി ഒരു ചോദ്യമെത്തിയത്.മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമിങ്ങനെ:’ നിങ്ങള്‍ മുമ്പ് ഒരു പോണ്‍ സ്റ്റാറായിരുന്നു. ഇപ്പോള്‍ സിനിമാ താരമാണ്.
അപ്പോള്‍ എത്ര രൂപയാണ് നിങ്ങളിപ്പോള്‍ ചാര്‍ജ് ചെയ്യുന്നത്?. ചോദ്യം കേട്ട സണ്ണി ലിയോണ്‍ മാധ്യമ പ്രവര്‍ത്തകനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചത് ഇങ്ങനെ’ നിങ്ങള്‍ ഒരു രാത്രിയിലെ പരിപാടിക്ക് ഇപ്പോള്‍ എത്ര രൂപയാണ് ഈടാക്കുന്നത്’.
ചോദ്യം അവസാനിച്ചയുടന്‍ സണ്ണി ലിയോണ്‍ മാധ്യമ പ്രവര്‍ത്തകന്റെ അടുത്തെത്തി മുഖത്തടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും വ്യക്തമാക്കി. വര്‍ത്തകള്‍ വ്യാജമാണെന്നും വാര്‍ത്ത ആദ്യം നല്‍കിയ മാധ്യമസ്ഥാപനം ഖേദം പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ വാര്‍ത്തയില്‍ പറയുന്നതുപോലെ ഒന്നും നടന്നിട്ടില്ല. പരിപാടിയില്‍ പങ്കെടുത്തു, തിരിച്ചെത്തി, അവിടെ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ഡാനിയല്‍ വെബ്ബര്‍ വ്യക്താക്കി.