സണ്ണി ലിയോണിന്റെ വിവാഹ വാര്‍ഷികത്തിന് കേക്കുണ്ടാക്കിയത് കുഞ്ഞു നിഷ…

സണ്ണിയുടെയും ഭർത്താവ് ഡാനിയൽ വെബറിന്റെയും വിവാഹവാർഷിക ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ വിവാഹ വാര്‍ഷികത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇരുവരുടെയും കുഞ്ഞുമകള്‍ നിഷയുണ്ടാക്കിയ കേക്കാണ് വിവാഹ വാര്‍ഷികത്തിന് ഇരുവരും മുറിച്ചത്. സണ്ണി തന്നെയാണ് വിവാഹ വാര്‍ഷികത്തിനായി കേക്കുണ്ടാക്കിയത് കുഞ്ഞുമകള്‍ നിഷയാണെന്ന് ആരാധകരെ അറിയിച്ചത്. ചിത്രങ്ങൾക്കൊപ്പം ആത്മസുഹൃത്ത്, മികച്ച പിതാവ്, തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എന്നാണ് ഡാനിയേലിനെ കുറിച്ച് സണ്ണി ഒരു കുറിപ്പും നൽകിയിട്ടുണ്ട്.

Top