മുംബൈ: ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണ്‍ വീണ്ടും അമ്മയായ മാറി. ഇത്തവണ ഇരട്ടി മധുരം പോലെ ഇരട്ടിക്കുട്ടികളുടെ അമ്മയായി മാറുകയാണ് നടി ചെയ്തത്. വാടക ഗര്‍ഭ പാത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ഇരട്ടക്കുട്ടികളുടെ മാതാവായി മാറിയത്. നിഷ സിങ് വെബ്ബറിന് പുറമെ സണ്ണി ലിയോണിനും ഡാനിയല്‍ വെബ്ബറിനും കൂട്ടായി ഇനി മുതല്‍ ആഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍, എന്നിവരും ഉണ്ടാകും ഇതില്‍ നിഷയെ സണ്ണി ലിയോണ്‍ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ ലാത്തൂരില്‍നിന്നു ദത്തെടുത്തതാണ്. മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് സണ്ണി തന്നെയാണ് താന്‍ അമ്മയായ വിവരം പുറം ലോകത്തെ അറിയിച്ചത്. ‘എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്… 2017 ജൂണ്‍ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം. അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കന്മാരായ ആണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവര്‍ വര്‍ഷങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്‍.’ സണ്ണി പറയുന്നു.
വയറിന്റെ സൗന്ദര്യം പോകുമെന്ന് ഭയന്നാണോ വാടക ഗര്‍ഭപാത്രം എടുത്തതെന്ന് ആരാധകര്‍; വിശദീകരണവുമായി സണ്ണി ലിയോണ്‍
Tags: sunny leon