സണ്ണി ലിയോണ്‍ കണ്ണൂരിലേക്ക്; പരിപാടി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍…

കണ്ണൂർ: ഹോളിവുഡ് നടി സണ്ണി ലിയോൺ കണ്ണൂരിൽ നൃത്തമവതരിപ്പിക്കുന്നു. സെപ്റ്റംബർ എട്ടിന് രാത്രി ഏഴിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യൻ ഡാൻസ് ബിനാലെ- 2018 എന്ന പേരിൽ ഒരുക്കുന്ന ഡാൻസ് ഷോയിലാണ് സണ്ണി ലിയോൺ നൃത്തമാടുന്നത്. കേരളത്തിൽ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോൺ എത്തുന്നത്. മാസങ്ങൾക്കു മുന്പ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോൺ ആദ്യം എത്തിയിരുന്നത്. കേരളത്തിലെത്തുന്ന നർത്തകി എറണാകുളത്തെ സ്റ്റാർ ഹോട്ടലിൽ താമസിക്കുകയും ഡാൻസ് ഷോയുള്ള ദിവസം ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തുമെന്നുമാണ് വിവരം. ഓഷ്മ ക്ലബ് 69ഉം എംജെ ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് ഇന്ത്യൻ ഡാൻസ് ബിനാലെ- 2018 സംഘടിപ്പിക്കുന്നത്.

Top