സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെ, ദലിത് ആദിവാസി സ്ത്രീകള്‍ ശബരിമലയിലെത്തും: സണ്ണി എം കപിക്കാട്

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ശബരിമലയിലേക്ക് ദലിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയില്‍ വില്ലുവണ്ടി സമരത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദഹം ഇക്കാര്യം പറഞ്ഞത്.

ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാനുള്ള തടസ്സം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടു. സെപ്തംബര്‍ 28നായിരുന്നു സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ ഇത്ര കാലമായിട്ടും വിധി നടപ്പാക്കിയില്ല. ശബരിമലയില്‍ ഒരു സ്ത്രീ പോലും പ്രവേശിക്കാതിരിക്കാന്‍ സംഘപരിവാറല്ല സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തത് പോലെയാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി നടപ്പിലാക്കാന്‍ തടസം നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ സവര്‍ണ്ണരാണെങ്കില്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ ദലിത്, ആദിവാസി സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് ശബരിമല കയറുമെന്നും സണ്ണി എം കപിക്കാട് പ്രഖ്യാപിച്ചു. കൂട്ടമായി എത്തുന്ന തങ്ങളെ തടയാന്‍ സംഘപരിവാറിന് ധൈര്യമുണ്ടെങ്കില്‍ തടയട്ടെയെന്നും വിധി നടപ്പിലാക്കാന്‍ ഇനി മുഖ്യമന്ത്രിയുടെ പിന്നാലെ നടക്കില്ലെന്നും വിധി ഞങ്ങള്‍ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top