ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നടപടിക്ക് അമേരിക്ക. ഐ എസിനെതിരെ യുദ്ധം ചെയ്യുന്നവര്‍ക്ക് എല്ലാ പിന്തുണയും അമേരിക്ക പ്രഖ്യാപിച്കു. പാരിസ് ആവര്‍ത്തിക്കാതിരിക്കാനും ഐ എസിനെ ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചു.
പാരിസില്‍ ഉണ്ടായത് പരിഷ്‌കൃത ലോക്കത്തിനെതിരായ ആക്രമണമാണെന്ന് ഒബാമ പറഞ്ഞു. ഇതിനുത്തരവാദികളായവരെ അമര്‍ച്ച ചെയ്യാനായി അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഒബാമ പ്രഖ്യാപിച്ചു. തുര്‍ക്കിയില്‍ തുടരുന്ന ജി20 ഉച്ചകോടിയില്‍ ഐ എസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഐ എസിനെതിരായ സൈനിക നീക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് റഷ്യയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം,സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളില്‍ ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. റാഖ്‌ക കേന്ദ്രമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ വലിയ നശനഷ്ടവും ആളപായവും ഉണ്ടായതായാണ് സൂചന.
ഐ എസ് നടത്തിയ ആക്രമണത്തില്‍ ഫ്രാന്‍സ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഫ്രന്‍സ്വെ ഒലോന്‍ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിറിയയില്‍ ഐ എസ് ശക്തികേന്ദ്രങ്ങളില്‍ ഫ്രഞ്ച് വിമാനങ്ങള്‍ ആക്രമണം നടത്തിയിരിക്കുന്നത്.
129 പേരാണ് പാരീസില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. വളരെ ആസൂത്രിതമായാണ് ഐ എസ് ഭീകരര്‍ ഫ്രന്‍സില്‍ ആക്രമണം അഴിച്കുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഹാദി ജോണിന്റെ കൊലപാതകത്തെ തുടന്ന് പെട്ടെന്നുണ്ടായ പ്രകോപനമല്ല ഈ ആക്രമണത്തിനു പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ഏറെ നാള്‍ സമയമെടുത്ത് ആസൂത്രണം ചെയ്ത അക്രമണ പദ്ധതിയാണ് പരീസില്‍ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.