ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരാന്‍ പാലായനം ചെയ്യുന്നു

ലണ്ടന്‍: ഉന്നത വിദ്യഭ്യാസം, മെച്ചപ്പെട്ട സാമ്പത്തീക ചുറ്റുപാട് എന്നിട്ടും പശ്ചാത്ത്യ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ തിരിക്കുന്നതിന്റെ ഉത്തരം തേടുകയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍.

വിവിധ രാജ്യങ്ങളുടെ രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 4000 പേരാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ പോയിട്ടുള്ളത്. ഇതില്‍ 550 പേര്‍ സ്ത്രീകളാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതില്‍ പലരും പോരിന് ഇറങ്ങുന്ന പുരുഷന്മാരുടെ ഭാര്യമാരും, ബന്ധുക്കളുമാണെന്ന് യു.എന്‍ കണക്കുകള്‍ പറയുന്നത്. ഒരു കണക്കിന് യുദ്ധരംഗത്തെ ചീയര്‍ ലിഡേര്‍സ് ആണ് ഇവരെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് സ്ത്രീകള്‍ വരുന്നത് ഇത്തരത്തില്‍ ഒന്നുമല്ല. ഏതാണ്ട് 20 30വയസിന് ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ഉള്ളവര്‍ ഇങ്ങനെ നീളുന്നു ഐഎസില്‍ എത്തുന്ന പെണ്‍കുട്ടികളുടെ വിശേഷങ്ങള്‍.

ഒപ്പം മികച്ച സാമ്പത്തിക ചുറ്റുപാടില്‍ നിന്നുള്ളവരാണ് ഇവരെന്ന് ചില ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത് പ്രകാരം ഐഎസില്‍ എത്തുന്ന പുരുഷന്മാരെക്കാള്‍ അവര്‍ വളരെ അപകടകരമായ ദൗത്യങ്ങള്‍ പെണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നു എന്നാണ്.

അടുത്തിടെ ഇറാഖിലെ ഷിയാ കേന്ദ്രങ്ങളില്‍ നടന്ന പല സ്‌ഫോടനങ്ങളിലും സ്ത്രീ പോരാളികളുടെ പങ്ക് വ്യക്തമാണെന്ന് ഇറാഖ് സൈനിക വൃത്തങ്ങളും സ്വീരികരിക്കുന്നു. അടുത്തിടെ ബ്രിട്ടനിലെ മൂന്ന് യുവതികള്‍ ഐഎസ് ജിഹാദികളെ കല്ല്യാണം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. കദീസ സുല്‍ത്താന, അമീറ അബ്ബാസ്, ഷമീന ബീഗം എന്നിവരാണ് ഇറാഖിലേക്ക് പോയി ജിഹാദികളെ കല്ല്യാണം കഴിച്ചത്.

എന്നാല്‍ ഈ പെണ്‍കുട്ടികള്‍ ലണ്ടനിലെ മികച്ച കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചവരാണ് എന്നാണ് സുരക്ഷ ഉദ്യേഗസ്ഥരെ ഞെട്ടിച്ചത്. ഈ കുട്ടികള്‍ പഠിക്കാന്‍ വളരെ മുന്നിലായിരുന്നു എന്ന് ബെതല്‍ ഗ്രീനില്‍ വീടുള്ള ഇവരുടെ അടുത്ത കൂട്ടുകാരിയായ 14 വയസുകാരി ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു. ഇവര്‍ മതപരമായും, സാമൂഹിപരമായും മികച്ച രീതിയില്‍ ജീവിച്ചിരുന്നതെന്ന് കുടുംബാഗംങ്ങളും ഓര്‍ക്കുന്നു.

എന്നാല്‍ ഇവരില്‍ അടുത്തകാലത്ത് വന്ന മാറ്റങ്ങള്‍ വീട്ടിലുള്ളവരും അറിഞ്ഞില്ല. ശരീരത്തിലെ ടാറ്റുവും, സാധാരണ ഇടാറുള്ള വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ ഉപേക്ഷിച്ചു. പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തി. പക്ഷെ ലണ്ടനില്‍ യാഥാസ്ഥിതിക ഇസ്ലാം കുടുംബങ്ങള്‍ കൂടുതലുള്ള ബെതല്‍ ഗ്രീനിലെ മാതപിതാക്കള്‍ ഇത് നല്ല കാര്യമായാണ് കണക്കാക്കിയത്.

ഈ പെണ്‍കുട്ടികളുടെ ഒരു പെണ്‍സുഹൃത്ത് മുന്‍പ് ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ഇവരെ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നതാണ് സുരക്ഷ വിഭാഗത്തിന് പറ്റിയ വലിയ പിഴവായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചൂണ്ടികാട്ടുന്നത് ഒപ്പം ഈ കുടുംബത്തിന്റെ അന്തരീക്ഷ പ്രകാരം മറ്റു മതവിഭാഗങ്ങളുമായി അടുത്ത് ഇടപഴകുന്ന പതിവ് ഇല്ലായിരുന്നുവെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയകളാണ് തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്.

Top