ദില്ലി: ഹൈക്കോടതിയില്‍ നടന്ന അഭിഭാഷകരുടെ അക്രമം ഒട്ടും ആശാവഹമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ ഹൈക്കോടതി മീഡിയാ റൂം തുറക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയ റൂം തല്‍ക്കാലത്തേക്ക് അടച്ചിടാന്‍ ജഡ്ജിമാരുടെയും അഭിഭാശകരുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
സംഭവത്തെക്കുറിച്ച അന്വഷിക്കാന്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍, ജസ്റ്റിസ് പിആര്‍ രാമചന്ദ്രന്‍ എന്നിവര് തിരുവനന്തപുരത്തെത്തി. സുപ്രീം കോടതിയിലെ ജസ്റ്റിസ് സിറിയക് തോമസിനായിരിക്കും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അതേസമയം, സംഘര്‍ഷത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആറ് മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതി ന്യായാധിപ സംഘം സന്ദര്‍ശിക്കും. തലസ്ഥാനത്തെ മാധ്യമ പ്രതിനിധികളായും ഇവര്‍ ചര്‍ച്ച നടത്തും.