വിജയ് മല്യയ്ക്ക് പണി കിട്ടി; വിദേശ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി

1457426088399

ദില്ലി: തന്റെ ആസ്തികളെക്കുറിച്ച് ബാങ്കുകളെ ബോധ്യപ്പെടുത്തേണ്ടെന്ന് ഘോര ഘോരമായി വാദിച്ച മദ്യരാജാവ് വിജയ് മല്യയ്ക്ക് പണി കിട്ടി. വിജയ് മല്യയുടെ വിദേശ ആസ്തികള്‍ ബാങ്കുകള്‍ക്ക് ജപ്തി ചെയ്യാമെന്ന് സുപ്രീംകോടതി പറഞ്ഞു കഴിഞ്ഞു. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം.

ഇതോടെ വെട്ടിലായിരിക്കുന്നത് വിജയ് മല്യയാണ്. ഇനി വായ്പ തിരിച്ചടയ്ക്കുകയല്ലാതെ വിജയ് മല്യയ്ക്ക് രക്ഷയില്ല. വായ്പാ ഈടായി വിദേശത്തെ സ്വത്തുക്കള്‍ പരിഗണിക്കാനാവില്ലെന്ന വിജയ് മല്യയുടെ വാദം കോടതി തള്ളി. മല്യയുടെയും കുടുംബാംഗങ്ങളുടെയും വിദേശത്തെ സ്വത്ത് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗളൂരു ട്രൈബ്യൂണലിനോട് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള മല്യയുടെ കേസുകള്‍ രണ്ടുമാസത്തിനകം തീര്‍പ്പാക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. മല്യയെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തിഹാര്‍ ജയിലിലേക്ക് അയക്കുമെന്ന ഭയം മൂലമാണ് തിരിച്ചുവരാത്തതെന്ന് വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മല്യയ്‌ക്കെതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അസാധുവാക്കിയിരുന്നു. ബ്രിട്ടനിലുള്ള വിജയ് മല്യയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് ഈ മാസം 15നു വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ അനുസരിച്ചായിരുന്നു ഇത്. മല്യ മാര്‍ച്ച് രണ്ടിനാണ് ഇന്ത്യ വിട്ടത്. ഇന്ത്യയിലെത്തി നിയമനടപടികള്‍ നേരിടാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മല്യ തയാറായിട്ടില്ല. സമന്‍സുകളൊന്നും കൈപ്പറ്റാത്തതിനാല്‍ അദ്ദേഹത്തിനെതിരെ അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Top