മലയാള സിനിമയിലെ ലിംഗ സമത്വത്തെക്കുറിച്ച് സുപ്രിയയുടെ ലേഖനം ചര്‍ച്ചയാകുന്നു; കോമഡിക്ക് വേണ്ടി സ്ത്രീകളെ ചീത്ത പറയുന്ന ഡയലോഗുകള്‍

മലയാള സിനിമയിലെ ലിംഗ സമത്വത്തെക്കുറിച്ച് സുപ്രിയ മേനോന്‍ ഹഫിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. മലയാള സിനിമയിലെ വനിതാ സംഘടനായ വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ചാണ് സുപ്രിയ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. ലേഖനത്തോടുള്ള പ്രമുഖ താരങ്ങളുടെ പ്രതികരണങ്ങളും വാര്‍ത്തയാകുകയാണ്. പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോന്‍.

ലക്ഷ്യം ലിംഗസമത്വം എന്ന തലക്കെട്ടില്‍ എഴുതി. ലേഖനത്തില്‍ പ്രമുഖ താരങ്ങളുടെ പ്രതികരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ വ്യത്യാസമുള്ളതെന്ന് റിമ കല്ലിങ്കല്‍ ലേഖനത്തില്‍ പറയുന്നു. 60 വയസുള്ള നായകന് 20 വയസുള്ള നായിക, 60 വയസുള്ള നായകന്റെ അമ്മയായി 50 വയസുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്ന് റിമ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടേക്ക് ഓഫ് സിനിമയിലെ പ്രധാന കഥാപാത്രമായിട്ടും തനിക്ക് നായകനടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കിട്ടിയതെന്ന് പാര്‍വതി പറയുന്നു. കോമഡിക്കു വേണ്ടിയെന്ന പേരിലും മാസ് ഓഡിയന്‍സിന് വേണ്ടിയെന്നും പറഞ്ഞ് സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളെ ന്യായീകരിക്കുകയാണ്. ഇത്തരത്തില്‍ കോമഡിക്ക് വേണ്ടി പുരുഷനെ പരിഹസിക്കാറുണ്ടോ. അയാള്‍ സ്‌ത്രൈണത ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് അങ്ങനെ ഉണ്ടാകുന്നത്. അതും സ്ത്രീത്വത്തെ അപമാനിക്കുന്നതു പോലെയാണെന്നും പാര്‍വതി പറയുന്നു.

Top