കോഴിക്കോട്: നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി. കോഴിക്കോട് കുടുംബ കോടതിയില്‍ നിന്നാണ് ഭര്‍ത്താവ് വിപിന്‍ സുധാകറുമായി സുരഭി പിരിഞ്ഞത്. ഇത് സംബന്ധിച്ച് വിപിന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞിരിക്കുകയായിരുന്നു എന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ പറയുന്നത്.ലാസ്റ്റ് സെല്‍ഫി. ഞങ്ങള്‍ ഡിവോഴ്സ് ആയിട്ടോ. നോ കമന്റ്സ് ഓക്കെ. ഇനി നല്ല ഫ്രണ്ട്സ് ഞങ്ങള്‍ – ഒരു വിവാഹമോചന പ്രഖ്യാപനമാണ് ഈ കേട്ടത്. ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവ് വിപിന്‍ സുധാകറിന്റെ വകയാണ് ഈ പോസ്റ്റ്. രണ്ടര വര്‍ഷത്തെ ദാമ്ബ്യത്യത്തിന് ശേഷം സുരഭിയും വിപിന്‍ സുധാകറും വേര്‍പിരിഞ്ഞു.
വിവാഹമോചിതയായ കാര്യം സുരഭി ലക്ഷ്മി ആരോടും പറഞ്‍ഞില്ല. സത്യം പറഞ്ഞാല്‍ താന്‍ വിവാഹിതയാണ് എന്ന കാര്യം തന്നെ അവര്‍ അധികമാരോടും പറഞ്ഞിരുന്നില്ല. ദേശീയ അവാര്‍ഡ് കിട്ടിയ ശേഷം നല്‍കിയ അഭിമുഖത്തില്‍ വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിന് മുത്തശ്ശിയും അമ്മയും സഹോദരങ്ങളും എന്നാണ് സുരഭി മറുപടി പറഞ്ഞത്.
സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ടവരെ, എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാന്‍ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാനും ഭര്‍ത്താവ് വിപിന്‍ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങള്‍ വിവാഹമോചിതരായി.
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങള്‍ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങള്‍ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ ജീേെ. നിങ്ങളുടെയെല്ലാം സ്നേഹം തുടര്‍ന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സെല്‍ഫി ആണെന്നും കൂടുതല്‍ കമന്റുകള്‍ ഇല്ല എന്നും കാണിച്ചാണ് വിപിന്‍ സുധാകര്‍ പോസ്റ്റിട്ടത്. ഇതോടെയാണ് ദേശീയ അവാര്‍ഡ് ജേതാവായ സുരഭിയുടെ വിവാഹ മോചന വാര്‍ത്ത സൈബര്‍ ലോകം അറിഞ്ഞത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും എന്നും വിപിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുരഭിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
രണ്ടരവര്‍ഷം മുമ്ബാണ് ഇരുവരുടെയും വിവാഹം നടന്നത്. ഗുരുവായൂരില്‍ വെച്ച് നടന്ന സുരഭിയുടെ കല്യാണം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എം80 മൂസ എന്ന പരമ്ബരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. M80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലായിരുന്നു.
ദേശീയ പുരസ്ക്കാര വേദിയിലും എല്ലാവരും തിരഞ്ഞത് സുരഭിയുടെ ഭര്‍ത്താവിനെ ആയിരുന്നു. എന്നാല്‍, വിപിനെ കാണാതായതോടെ ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയ എത്തുകയും ചെയ്തു. ഒരു ദേശീയ പുരസ്കാരം കിട്ടുമ്ബോഴേക്കും അഹങ്കാരം കൂടിയെ പല നടന്മാരെ കുറിച്ചും ഇതിന് മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പുരസ്ക്കാര നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് സംസാരിച്ചപ്പോഴും ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാത്തതാണ് നടി വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെണ്‍കുട്ടി, ബാങ്കിങ് ഹൗര്‍സ് 10 ടു 4, ഏഴു സുന്ദര രാത്രികള്‍, ദ ട്രെയിന്‍, നമുക്ക് പാര്‍ക്കാന്‍, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്. നിരവധി ടിവി പരമ്ബരകളിലും സുരഭിയുടേതായി സംപ്രേഷണം ചെയ്യുന്നുണ്ട്.