സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേയ്ക്ക്; തമിഴ്‌നാടിന്റെ ചുമതല: ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചു പണി

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: ട്രോളൻമാരുടെ നിരന്തര ആക്രമണത്തിനു വിധേയനാകുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തേടി പാർട്ടിയിൽ പുതിയ പദവിയെത്തുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ദേശീയ നേതൃത്വത്തിലേയ്ക്കാണ് ഇപ്പോൾ സുരേന്ദ്രൻ ഉയരുന്നത്. ദേശീയ സെക്രട്ടറി പദത്തിൽ സുരേന്ദ്രനെ പ്രഖ്യാപിച്ച ശേഷം തമിഴ്‌നാടിന്റെ ചുമതലയുള്ള ഏഴംഗ കമ്മിറ്റിയിലും ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ ബിജെപി പ്രസിഡന്റ് അമിത് ഷാ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി നടത്തിക്കഴിഞ്ഞതായാണ് സൂചനകൾ.
ജയലളിതയുടെ മരണത്തെ തുടർന്നു തമിഴ്‌നാട്ടിലെ സാഹചര്യങ്ങൾ പഠിക്കുന്നതായി പ്രാദേശിക തലത്തിൽ പ്രവർത്തി പരിചയമുള്ള നേതാക്കളെ ഉൾപ്പെടുത്തി ബിജെപി ദേശീയ കമ്മിറ്റി പ്രത്യേകം കോർ കമ്മിറ്റിക്കു രൂപം നൽകുന്നുണ്ട്. ആറംഗ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെയും ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ. ഇതോടൊപ്പം സംസ്ഥാന ബിജെപിയിൽ ആർഎസ്എസ് ബന്ധമുള്ളവർ മാത്രം മതിയെന്ന തീരുമാനത്തെ തുടർന്നും പാർട്ടിയിൽ പ്രത്യേക അഴിച്ചു പണിനടത്താനുള്ള സാധ്യതകളും ആരംഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി അഴിച്ചു പണിയുമ്പോൾ സുരേന്ദ്രന്റെ സേവനം ദേശീയ തലത്തിൽ വിനിയോഗിക്കുന്നതിനുള്ള സാധ്യത തെളിയുന്നത്. ഇതോടൊപ്പം തമിഴ്‌നാട്ടിൽ ബിജെപിയ്ക്കു വിജയ സാധ്യത തെളിയണമെങ്കിൽ മലയാളിയായ ഒരു നേതാവിനെ വളർത്തിയെടുക്കണമെന്ന ജ്യോത്സ്യ പ്രവചനവും തമിഴ്‌നാട് ബിജെപി സംസ്ഥാന കമ്മിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ തമിഴ്‌നാടിന്റെ ചുമതലയുള്ള സെക്രട്ടറിയാക്കി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതെന്നാണ് സൂചനകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top