ഭൂപരിഷ്‌കരണ നിയമം അപരിഷ്‌കൃതം; ജനങ്ങളെപറ്റിക്കുന്നത്: നിയത്തെ തള്ളിപ്പറഞ്ഞ് സുരേഷ് ഗോപി

കൊല്ലം: ഭൂപരിഷ്‌കരണനിയമം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ ഇരകളാണ് അധസ്ഥിതവിഭാഗമെന്നും മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി നല്‍കാതെ ഭൂമി വില്‍പ്പനചരക്കാക്കിയവരിലേക്ക് കൃഷിഭൂമി എത്തിച്ച അപരിഷ്‌കൃതനിയമമായി ഭൂപരിഷ്‌ക്കരണനിയമം മാറിയെന്നും നടന്‍ സുരേഷ്‌ഗോപി. അരിപ്പ’ഭൂസമരത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ മണ്ണുചോദിക്കുന്നത് മണ്ണിന്റെ സംതുലിതാവസ്ഥ നിലനിര്‍ത്താനാണ്. അവര്‍ക്ക് മണ്ണ് ലഭിച്ചാല്‍ സംസ്ഥാനത്തിന് ഭക്ഷ്യവിളകള്‍ ലഭ്യമാകുമെന്നും അരിപ്പയിലെ കൃഷിഭൂമി ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. അരിപ്പഭൂസമരത്തില്‍ പങ്കെടുക്കുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. കേരളത്തില്‍ ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്ന് പറയുന്നത് ശരിയല്ല. അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ സര്‍ക്കാര്‍ ഭൂമി ധാരാളമുണ്ട്. ഭൂരഹിതരുടെ കണ്ണീരൊപ്പേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇനിയും സമരം കണ്ടില്ലെന്ന് നടിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ജനസംഖ്യ കൂടുതലായതിനാലാണ് കേരളത്തില്‍ ഭൂമിയില്ലെന്ന ന്യായം വിലപോകില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരിപ്പ ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കയ്യേറ്റക്കാര്‍ അല്ലാത്തതുകൊണ്ടാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയും വനഭൂമിയുമെല്ലാം കയ്യേറിയവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കി കഴിഞ്ഞു. ആദിവാസി ദളിത് സമൂഹമായതിനാലാണ് സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത്. മാഫിയകളായിരുന്നുവെങ്കില്‍ എപ്പോഴെ പ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കണമെന്നാണ് ഐക്യവേദി പറയുന്നത്. അത് കണ്ടെത്താന്‍ കളക്ടര്‍ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെയും നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസം അവശേഷിക്കെ മുഖ്യമന്ത്രി താമസം വെടിയണമെന്നും ബിജു ആവശ്യപ്പെട്ടു.

ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. ബിആര്‍പി ഭാസ്‌കര്‍, ബിജെപി നേതാവ് അഡ്വ.സുരേഷ്‌കുമാര്‍, പ്രഭാകരന്‍, കിളിമാനൂര്‍ സുരേഷ്, മഞ്ഞപ്പാറ സുരേഷ്, ആര്‍.ഗോപാലകൃഷ്ണന്‍, കെ.വി.സന്തോഷ്ബാബു, രതീഷ്, അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

Top