തൃശൂര്‍: തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സുരേഷ് ഗോപി ക്ഷുഭിതനായി പെരുമാറിയെന്ന് ആക്ഷേപം. മണലൂര്‍ മണ്ഡലത്തിലെ പര്യടനത്തിനിടയില്‍ എളവള്ളിയില്‍ കത്തോലിക്കാസഭയുടെ നിയന്ത്രണത്തിലുള്ള വേദപഠന ക്ലാസിലെത്തിയപ്പോഴായിരുന്നു സംഭവം
പ്രചരണത്തിനിടെ എംപിയുടെ പുറകില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവച്ചതാണു തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയെ ചൊടിപ്പിച്ചത്. താരത്തെ കണ്ടതോടെ വിദ്യാര്‍ഥികള്‍ ഓടിക്കൂടി. പലര്‍ക്കും കൈ കൊടുത്തും ഫോണില്‍ ഫോട്ടോ പകര്‍ത്താനും നിന്നു കൊടുക്കുന്നതിനിടെയിലാണ് പിന്‍വശത്ത് നിന്ന ഒരു വിദ്യാര്‍ഥി ഫോണില്‍ സെല്‍ഫിയെടുക്കാനായി തോളില്‍ കൈവച്ചത്.
തെളിവച്ച വിദ്യാര്‍ത്ഥിയുടെ കൈ തട്ടിമറ്റി സുരേഷ് ഗോപി കുട്ടിയെ രൂക്ഷമായി നോക്കി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ കുട്ടിയെ സുരേഷ് ഗോപിയില്‍ നിന്നും അകറ്റി നിര്‍ത്തി ഇതിനെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരേ വിമര്‍ശനങ്ങള്‍ വ്യാപകമാവുന്നുണ്ട്.