തിരുവനന്തപുരം:നടന്‍ സുരേഷ്ഗോപിക്ക് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്‌ഥാനം നഷ്ടമാകുമെന്നറിയുന്നു. സുരേഷ്‌ഗോപിക്ക് ബിജെപിയിലെ സംസ്‌ഥാന നേതാവിന്റെ പാരയാണിതിനു കാരണം . കേരളത്തിലെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ ഇടപെടലില്‍ താരത്തെ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനം എടുത്തതായിട്ടാണ് വിവരം.
സുരേഷ്‌ഗോപിക്ക് ലഭിച്ചേക്കുമെന്ന് ഏകദേശം ഉറപ്പാക്കിയ ശേഷം ഇപ്പോള്‍ താരത്തെ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതായിട്ടാണ് വിവരം. സുരേഷ് ഗോപിയെ ഈ സ്‌ഥാനത്തേക്ക് നിര്‍ദേശിച്ചത് പ്രധാനമന്ത്രി മോഡി ആണെന്ന് പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ സ്‌ഥാനത്തേക്ക് ഒരാളെ പരിഗണിക്കുമ്പോള്‍ മറ്റു നേതാക്കളുടെ പേരിന്റെ കൂട്ടത്തില്‍ മലയാളത്തിലെ പ്രമുഖ നടന്‍ സുരേഷിന്റെ പേര് കൂടി വെറുതേ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചെന്ന് മാത്രമേ ഉള്ളെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
സംസ്‌ഥാനത്തെ നേതാവിന്റെ അംഗീകാരമില്ലാതെ ആര്‍ക്കും സ്‌ഥാനം നല്‍കേണ്ടെന്ന് മോഡി തീരുമാനിക്കുകയായിരുന്നത്രേ. നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ സുരേഷ് ഗോപിക്ക് സ്‌ഥാനം നഷ്‌ടപ്പെടുമായിരുന്നില്ലെന്നും പറയുന്നുണ്ട്. സുരേഷ് ഗോപിയോട് സീനിയര്‍ നേതാവ് ഇങ്ങനെ ചെയ്യുമെന്ന് ആരും വിചാരിച്ചില്ല.കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ നിന്നും സംസ്‌ഥാനത്തുള്ള ബിജെപി നേതാക്കളെ പൂര്‍ണമായും ഒഴിവാക്കുന്ന നടപടിയാണ് ഇദ്ദേഹം കാണിക്കുന്നതെന്നും പല നേതാക്കള്‍ക്കും വിമര്‍ശനമുണ്ട്. അതേസമയം ചെയര്‍മാന്‍ സ്‌ഥാനം പോയാലും സുരേഷ് ഗോപി രാഷ്ര്‌ടീയ രംഗത്തേക്ക് വരാനുള്ള ഉറച്ച തീരുമാനത്തിലാണ്. മറ്റേതെങ്കിലും സ്‌ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും താരത്തിനുണ്ടത്രേ.