സുരേഷ്‌ഗോപിയും മേജര്‍രവിയും മത്സരിക്കുമെന്നുറപ്പായി; മുതിര്‍ന്ന നേതാക്കള്‍ക്കും മണ്ഡലം ഉറപ്പിച്ചു; താമര വിരിയിക്കാനുള്ള അവസാന അടവും പയറ്റി ബിജെപി

തിരുവനന്തപുരം : ആരെ കൂട്ടിയാലും എന്ത് സാഹാസം കാട്ടിയാലും ഇത്തവണ കേരളത്തില്‍ താമര വിരിയിക്കുമെന്ന ഉറപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം അത് കൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി പട്ടിക വളരെ സൂക്ഷിച്ചായിരിക്കും കൈകാര്യം ചെയ്യു. വിവിധ തലങ്ങളിലെ പ്രഗല്‍ഭര്‍ക്കൊപ്പം വന്‍ സിനിമാ പടയും ബിജെപിക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി, സംവിധായകരായ മേജര്‍ രവി, രാജസേനന്‍, നടന്‍ കൊല്ലം തുളസി എന്നിവരെയാണു ബി.ജെ.പി. രംഗത്തിറക്കുന്നത്. സുരേഷ് ഗോപി, മേജര്‍ രവി, രാജസേനന്‍ എന്നിവരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണു നീക്കം.കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മറ്റി യോഗമാണു തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒന്നാംഘട്ട ചര്‍ച്ച നടത്തിയത്. രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തിയുള്ള സാധ്യതാ പട്ടികയും തയാറാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍(നേമം), സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍(തിരുവനന്തപുരം സെന്‍ട്രല്‍), സുരേഷ് ഗോപി(വട്ടിയൂര്‍ക്കാവ്), കരമന ജയന്‍(നെയ്യാറ്റിന്‍കര), വി. മുരളീധരന്‍(കഴക്കൂട്ടം), വി.വി. രാജേഷ് (നെടുമങ്ങാട്), ജില്ലാ സെക്രട്ടറി അഡ്വ. എസ്. സുരേഷ്(കോവളം), പി.കെ. കൃഷ്ണദാസ്(കാട്ടാക്കട), പുഞ്ചക്കരി സുരേന്ദ്രന്‍(പാറശാല) എന്നിവരാണു പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍.

ഒ. രാജഗോപാല്‍ നേമത്ത് മത്സരിച്ചില്ലെങ്കില്‍ കുമ്മനമോ, മേജര്‍ രവിയോ ഇവിടെ സ്ഥാനാര്‍ഥിയാകും. നാടാര്‍ വിഭാഗത്തിന് മുന്‍കൈയുള്ള കോവളത്ത് അതേ വിഭാഗത്തിലുള്ള ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമുണ്ട്.

കാസര്‍ഗോട്ടെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ തൃശൂര്‍ പുതുക്കാട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് സ്ഥാനാര്‍ഥിയാകും. പി.എസ്. ശ്രീധരന്‍പിള്ള കുന്ദമംഗലത്തും എം.ടി. രമേശ് ചെങ്ങന്നൂരും എ.എന്‍. രാധാകൃഷ്ണന്‍ തൃപ്പുണ്ണിത്തുറയിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും സ്ഥാനാര്‍ഥിയാകാനാണു സാധ്യത. ആറന്മുളയിലേക്കും എം.ടി രമേശിന്റെ പേര് പരിഗണിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ താല്‍പര്യം അറിയിച്ചാല്‍ അദ്ദേഹത്തെ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണു തീരുമാനം.

Top