മലയാളി യുവതികളെ പെണ്‍വാണിഭ സംഘത്തിന് കൈമാറുന്ന സുരേഷ് കുമാര്‍ ദുബായില്‍ അറസ്റ്റില്‍; പിടിയിലായത് മനുഷ്യകടത്തിലെ മുഖ്യ പ്രതി

കൊച്ചി: ജോലിക്കെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറുന്ന പ്രതി പിടിയിലായതായി റിപ്പോര്‍ട്ട്. മുഖ്യ പ്രതികളിലൊരാളായ സുരേഷ് കുമാറാണ് ദുബായ് പൊലീസിന്റെ പിടിയിലായി ഇപ്പോള്‍ ജയിലിലുള്ളത്.

എന്നാല്‍ ഇയാള്‍ കേരളത്തില്‍ നിന്ന് യുവതികളെ കയറ്റി ദുബായിലെത്തിച്ച് അനാശാസ്യ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഏജന്റാണെന്ന് അവിടുത്തെ പൊലീസിന് വിവരം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അനാശ്യാസ്യ കേസിലാണ് ഇയാള്‍ കുറച്ച് ദിവസം മുമ്പ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യക്കടത്തിനിരയായി ഗള്‍ഫിലെത്തിയ എറണാകുളം സ്വദേശിയായ ഒരു സ്ത്രീയാണ് വിവരങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഈ വിവരങ്ങള്‍ മനുഷ്യകടത്ത് അന്വേഷിക്കുന്ന സിബി ഐ സംഘത്തിനും കൈമാറി.

ദുബായ് പോലീസ് പിടികൂടിയ സുരേഷാണ് കേരളത്തില്‍ നിന്ന് യുവതികളെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ച് അനാശാസ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. പ്രധാനമായും ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവര്‍ത്തന മേഖല. കേരളത്തില്‍ നിന്നും യുവതികളെ വീട്ടുജോലിക്കും, കുട്ടികളെ നോക്കാനാണെന്നും പറഞ്ഞാണ് ഗള്‍ഫിലേക്ക് കടത്തുന്നത്.ഭൂരിഭാഗവും ഇവര്‍ തന്നെ ഉണ്ടാക്കിയ വ്യാജ വിസയിലായിരിക്കുമെന്ന് ഈ കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐ പറയുന്നു.അവിടെ എത്തുന്നവര്‍ പലരും പിന്നീട് ഈ സംഘത്തിന്റെ നിര്‍ബന്ധത്തിനും പ്രലോഭനത്തിനും വഴങ്ങിയാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 12 ഓളം സ്ത്രീകള്‍ അനാശാസ്യത്തിന് അവിടെ പിടിയിലായിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ നാട്ടിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇവരുടെ ചതിയില്‍ പെട്ട ഒരു സ്ത്രീ തങ്ങള്‍ക്ക് അവിടെ നേരിടുന്ന ദുരനുഭവത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് ഉടന്‍ തന്നെ ഇത് സംബന്ധിച്ച പരാതി ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറുമെന്നുമാണ് സൂചന.

ഇവരില്‍ നിന്ന് ചില വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഗള്‍ഫിലെ മറ്റു പ്രതികളെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.എന്നാല്‍ സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പൊലീസിന് സാധിച്ചതോടെ അയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ മറ്റുള്ളവരെ കുറിക്ച്ചും കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അനേഷണ സംഘം കരുതുന്നത്.ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന യുവതികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും ഇനി പൂര്‍ത്തിയാക്കേണ്ടതുണ്ട്.കൊല്ലം ,പത്തനംതിട്ട ,എറണാകുളം ,ഇടുക്കി,തിരുവനന്തപുരം ജില്ലകളിലെ സ്ത്രീകളാണ് ഇക്കൂട്ടത്തിലുള്ളതെന്നാണ് വിവരം.

 

Top