മദ്ധ്യപ്രദേശ് : 60 കാരന്റെ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത് 21 സെന്റീമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ഗ്ലാസ്. കടുത്ത വയറുവേദനയും ശര്‍ദ്ദിയുമായാണ് കര്‍ഷകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇയാളുടെ വയറ്റില്‍ ഗ്ലാസ് കുടുങ്ങിക്കിടക്കുന്നതായി എന്‍ഡോസ്‌കോപ്പിയില്‍ വ്യക്തമായി. നേരത്തേ വയറുവേദനയുമായി ഇയാള്‍ തന്റെ ഗ്രാമത്തിലെ ഒരു സ്വകാര്യ ഡോക്ടറെ കണ്ടിരുന്നു.ഇവിടെ വെച്ച് ശസ്ത്രികയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. പ്രസ്തുത ഡോക്ടര്‍ വയറിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് സ്ഥാപിച്ച് ശസ്ത്രക്രിയ നടത്തി. എന്നാല്‍ കര്‍ഷകനോ കുടുംബമോ ഇതറിഞ്ഞിരുന്നില്ല. വയറുവേദന മാറാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ഇവിടത്തെ എക്‌സറേ, എന്‍ഡോസ്‌കോപ്പി പരിശോധനാ ഫലങ്ങളില്‍ നിന്നാണ് വയറിനുള്ളില്‍ ഗ്ലാസ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.ഇതറിഞ്ഞ് ഡോക്ടര്‍മാര്‍ മാത്രമല്ല രോഗിയും ബന്ധുക്കങ്ങളും അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ഒടുവില്‍ 90 മിനിട്ട് നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തു. ഡെയിലി മെയിലാണ് വാര്‍ത്ത പുറത്തുവിട്ടത്.രോഗിയുടെ പേരുവിവരങ്ങളോ എവിടുത്തുകാരനാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒരു പാഠം പഠിച്ചെന്ന് രോഗി ശസ്ത്രക്രിയയ്ക്ക് ശേഷം വ്യക്തമാക്കി. ജീവിതത്തില്‍ ഇനി ഒരിക്കലും പ്രാവീണ്യമില്ലാത്ത ചികിത്സകരെ സമീപിക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞു.പണം ലാഭിക്കാമെന്ന് കരുതിയാണ് താന്‍ അങ്ങനെ ചെയ്തത്. പക്ഷേ അത് വന്‍ വിനയായെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളോളം താന്‍ കടുത്ത വേദനയനുഭവിച്ചെന്ന് ഇദ്ദേഹം വെളിപ്പെടുത്തി. ഇയാള്‍ ആരോഗ്യനില വീണ്ടെടുക്കുകയാണ്.