Connect with us

Health

ഗർഭ നിരോധനത്തിനു ഐപിൽ ഉപയോഗിക്കുന്നവർ അറിയുക; ഡോക്ടർ വീണയുടെ കുറിപ്പ്

Published

on

ഐ പിൽ നെ കുറിച്ചു ഡോക്ടർ വീണ എഴുതുന്നു .എല്ലാർക്കും സുപരിചിതമായ ടാബ്ലറ്റ് . കേട്ടിട്ടെങ്കിലും ഇല്ലാത്തവർ ചുരുക്കം എന്ന് കരുതുന്നു.ഇതൊരു എമർജൻസി ഗർഭനിരോധനമാർഗം ആണ്.ഫർമസിയിൽ നിന്നും prescription ഇല്ലാതെ പലർക്കും ലഭിക്കുകയും ചെയ്യും. പക്ഷേ, I pill schedule H medicine ആണ്. അതായത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ല.ഇതൊരു routine ഗർഭനിരോധന മാർഗവും അല്ല.അതായത്, I pill, മറ്റു ഗർഭനിരോധനഗുളികളെപ്പോലെ അല്ല. Routine മാർഗങ്ങൾ പരാജയപ്പെടുമ്പോൾ, ഉദാഹരണത്തിന് ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഗർഭനിരോധന ഗുളികകൾ കഴിക്കാൻ വിട്ടുപോകുമ്പോൾ, condom പൊട്ടിപ്പോയാൽ എന്നീ സാഹചര്യങ്ങളിലും,അവിചാരിതമായ ലൈംഗികബന്ധം സംഭവിക്കുമ്പോഴും ഉപയോഗിക്കാനുള്ള PLAN B Contraception മാത്രമാണ് I pill.

കാരണം, high dose ഹോർമോൺ ആണ് ഇത്. ശരീരത്തിന് പുറത്തുനിന്നുള്ള ഹോർമോണുകൾ എത്ര തന്നെ safe എന്ന് പറഞ്ഞാലും ചില സൈഡ് എഫക്ടുകൾ ഉണ്ടാക്കും.

1 ആരൊക്കെ I pill ഉപയോഗിക്കരുത് ?സ്തനാർബുദം ഉള്ളവർ, അടുത്ത രക്തബന്ധത്തിൽ പെട്ടവർക്ക് സ്തനാർബുദം ഉള്ളവർ, കൊളെസ്ട്രോൾ കൂടുതൽ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, പിത്താശയ രോഗമുള്ളവർ, രക്തം കട്ട പിടിക്കുന്ന രോഗങ്ങൾ ഉള്ളവർ, BP ഉള്ളവർ എന്നിവർ.അപസ്മാരത്തിനു മരുന്നെടുക്കുന്നവരിലും, ചില ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നവരിലും മരുന്നുകളുടെ പ്രതിപ്രവർത്തനം കാരണം I pill പരാജയപ്പെട്ടേക്കാം.വിഷാദരോഗം ഉള്ളവർ ഉപയോഗിക്കാതിരിക്കുക.

2 എപ്പോൾ ഉപയോഗിക്കണം ?ഗർഭനിരോധന മാർഗം പരാജയപ്പെട്ടാൽ, എത്രയും പെട്ടെന്ന് കഴിക്കുക. (72 മണിക്കൂറുകൾക്കുള്ളിൽ. പരാജയസാധ്യത കൂടുമെങ്കിലും മാക്സിമം 120 മണിക്കൂറുകൾക്കുള്ളിൽ വരെ കഴിക്കാം.)3 എങ്ങനെ പ്രവർത്തിക്കുന്നു?
അണ്ഡോല്പാദനം വൈകിപ്പിക്കുന്നു/തടയുന്നു, അതുവഴി ബീജസങ്കലനം തടയുന്നു.

4 ഒരു I pill കഴിച്ചു എത്ര നേരത്തിനു ശേഷം അടുത്ത I pill ആവാം ? ഒരാൾ ചോദിച്ച ചോദ്യമാണിത് ! അങ്ങനെയൊരു ഓപ്ഷൻ പോലും പരിഗണിക്കരുത്. High dose ഹോർമോൺ ആണെന്ന് മറക്കാതിരിക്കുക. ഇന്ന് I pill കഴിച്ചാൽ, അണ്ഡോല്പാദനം എത്ര നാളേക്ക് വൈകും എന്നതിന് പ്രത്യേക കണക്കൊന്നുമില്ല. ചിലപ്പോൾ, already അണ്ഡോല്പാദനം ഉണ്ടായിട്ടുണ്ടാവും. I pill ബീജസങ്കലനം നടക്കുന്നത് തടയുമെങ്കിലും, സ്ത്രീശരീരത്തിനുള്ളിൽ പുരുഷബീജം survive ചെയ്യുന്ന ദൈർഘ്യം കണക്കിലെടുക്കുമ്പോൾ, കഴിച്ച I pill എത്ര മണിക്കൂറുകൾ സംരക്ഷണം തരും എന്ന് ഉറപ്പു പറയാൻ പറ്റില്ല.

മറ്റൊരു കാര്യം. ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഉണ്ടായ സിക്താണ്ഡം ഗർഭാശയ ഭിത്തിയിൽ പോയി പറ്റിപ്പിടിച്ചു വളരുന്നതിൽ നിന്നും തടയാൻ I pillനു കഴിവില്ല എന്നാണ്. So, ഉണ്ടായ കൊച്ചിനെ കൊല്ലുകയാണെന്നു ചില മതങ്ങൾക്ക് നിലവിളിക്കേണ്ടി വരില്ല.I pillന്റെ metabolism കഴിയുമ്പോൾ (24 മുതൽ 32 വരെയുള്ള മണിക്കൂറുകൾ) വീണ്ടും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടക്കുന്നെങ്കിൽ, മുന്നേ കഴിച്ച I pill രക്ഷിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.

5 സൈഡ് effects:ഗുരുതരമായി ഒന്നും ഇല്ലെന്നു പറയപ്പെടുന്നു. സ്തനങ്ങൾക്ക് വേദന അനുഭവപ്പെടാം. ഇടവിട്ടുള്ള ബ്ലീഡിങ് ഉണ്ടാവാം.അടുത്ത period ചിലപ്പോൾ നേരത്തെയോ വൈകിയോ വരാവുന്നതാണ്. വൈകുന്നുവെങ്കിൽ ഉറപ്പായും pregnancy test ചെയ്യുക. I pill കഴിച്ചു ഒന്നുരണ്ടു മണിക്കൂറിനുള്ളിൽ ശർദി വരുന്നെങ്കിൽ, പരാജയസാധ്യതയുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡോസ് repeat ചെയ്യുക.Already ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ, I pill കഴിച്ചിട്ട് യാതൊരു കാര്യവും ഇല്ലാ. I pill കഴിച്ചതുകൊണ്ട് ആ ഗർഭത്തിനു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. I pill is not teratogenic. ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാക്കില്ല.പ്രൊജസ്ട്രോണിന്റെ BP കുറക്കുന്ന എഫക്ട് കാരണം ചിലർക്ക് i pill കഴിച്ച ശേഷം തലചുറ്റൽ പോലെ ഉണ്ടാവാം. So, ഡ്രൈവിംഗ് പോലുള്ള ശ്രദ്ധയാവശ്യമുള്ള കാര്യങ്ങൾ ഒഴിവാക്കുക.

ഒരു വർഷത്തിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം എന്നതിന് കൃത്യമായ ഉത്തരം ഉണ്ടാവില്ല. ശരീരത്തിൽ Normally ഉള്ള പ്രൊജസ്‌ട്രോൺ ലെവൽ നാനോഗ്രാം അളവിൽ ആണ്. അതിന്റെ ആയിരം മടങ്ങാണ് I pillൽ ഉള്ളത്. സ്ത്രീശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനങ്ങൾക്ക് ഈസ്ട്രജനും പ്രൊജസ്ട്രോണും പ്രത്യേക അനുപാതത്തിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇടക്കിടെയുള്ള I pill ഉപയോഗം ഇതിൽ മാറ്റങ്ങൾ ഉണ്ടാക്കും.

Schedule H medicines prescription ഇല്ലാതെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് കുറ്റകരമാണ്. ചില രോഗങ്ങൾ ഉണ്ടോ എന്നൊക്കെ കൃത്യമായി അസ്സെസ്സ് ചെയ്തിട്ടേ I pill ഉപയോഗിക്കാവൂ എന്നതുകൊണ്ടാണിത് schedule H ആയത്.
ഗർഭനിരോധനം ഒരു തുടർപ്രക്രിയ ആവണം. എമർജൻസി ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.I pill ഉപയോഗിക്കാൻ പറ്റാത്തവർക്കു, ഗർഭനിരോധനമാർഗം പരാജയപ്പെടുന്നെങ്കിൽ, അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഗർഭാശയത്തിൽ കോപ്പർ ടി നിക്ഷേപിക്കാവുന്നതാണ്. അതും ഒരു എമർജൻസി method ആണ്.

Advertisement
Crime6 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime12 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column13 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime14 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

Kerala14 hours ago

പ്രണയം നടിച്ച് 15കാരിയെ വശത്താക്കി കറങ്ങി; കഞ്ചാവ് വലിക്കാന്‍ നല്‍കിയ രണ്ടംഗ സംഘം പിടിയില്‍

National14 hours ago

സ്വവര്‍ഗ്ഗാനുരാഗം പരസ്യപ്പെടുത്തുമെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്ന് ദ്യുതി; 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്നും താരം

Crime15 hours ago

സിദ്ദിഖിനെതിരെ മീടൂ..!! ലൈംഗീകമായി അപമര്യാദയായി പെരുമാറി; നടി രേവതി സമ്പത്തിന്റെ ആരോപണം ഫേസ്ബുക്കില്‍

Kerala23 hours ago

തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000

Kerala23 hours ago

കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!

Kerala1 day ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized5 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald