സൂര്യ യുഎസില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്നു; ജ്യോതികയ്‌ക്കൊപ്പം കിടിലന്‍ സെല്‍ഫി

surya

പ്രശസ്ത താരം സൂര്യയുടെ വരാചനിരിക്കുന്ന 24ഉം കാത്ത് ഇരിക്കുകയാണ് ആരാധകര്‍. അതേസമയം, ചിത്രത്തിന്റെ റിലീസിങ് സമയം സൂര്യ നാട്ടിലുണ്ടാകില്ല. സൂര്യയും കുടുംബവും ഇപ്പോള്‍ യുഎസിലാണ്. മെയ് ആറിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കുകള്‍ക്ക് നടുവില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ് സൂര്യ. ഭാര്യ ജ്യോതികയും മക്കളും ഒപ്പമുണ്ട്. പുതിയ ചിത്രം 24ന്റെ പ്രൊമോഷന് കൂടിയാണ് ഈ യാത്രയെന്നും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ഡബിള്‍ റോളിലാണ് എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയുടേതും. സമാന്തയും നിത്യാ മേനോനുമാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന സൂര്യ സിങ്കം ത്രിയുടെ ടീമിനൊപ്പം ചേരും. അടുത്തിടെ ആന്ധ്ര പ്രദേശിലെ നെല്ലോറയില്‍ വച്ച് സിങ്കം ത്രിയുടെ ഷൂട്ടിങ് നടന്നിരുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മലേഷ്യയില്‍ വച്ചാണ് നടക്കുക.

Top