ഏഴു മാസത്തോളം ശമ്പളമില്ല; ജിദ്ദയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കുമെന്ന് സുഷ്മ സ്വരാജ്

sushma-swaraj

ദില്ലി: പ്രവാസികള്‍ പലയിടത്തും ദുരന്തമനുഭവിക്കുകയാണ്. ഏഴു മാസത്തോളം ശമ്പളമില്ലാതെയാണ് ഇന്ത്യക്കാര്‍ ജിദ്ദയില്‍ ജോലി ചെയ്യുന്നത്. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സുഷമ സ്വരാജ് പറഞ്ഞു.

ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സന്നദ്ധ സംഘടനകളുടെയും മലയാളി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലാണെന്ന വിവരം ലഭിച്ചയുടന്‍ ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറലുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു. ആവശ്യമുള്ള നടപടികള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമ സ്വരാജ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്ത് ഒരു ഇന്ത്യന്‍ തൊഴിലാളിയും ദുരിതമനുഭവിക്കുരുതെന്ന് കേന്ദ്രം ഉറപ്പു വരുത്തും. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരെ ഉടനെ തന്നെ തിരിച്ചുകൊണ്ടുവരാനുള്ള സഹായങ്ങള്‍ ചെയ്യുമെന്നും സുഷമ വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട നിര്‍മാണ കമ്പനികള്‍ക്ക് മാസങ്ങളായി ശമ്പളം കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിസന്ധിയിലായത്. ചിലര്‍ പ്രതിസന്ധി രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി. ചിലര്‍ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചിട്ട് മടങ്ങാമെന്നു കരുതി കാത്തിരിക്കുന്നവരാണ്. മതിയായ രേഖകള്‍ കമ്പനികള്‍ ശരിയാക്കി കൊടുക്കാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്തവരുമുണ്ട്. 71 മലയാളികള്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Top