ജസ്റ്റീസുമാർ കൊമ്പുള്ളവരോ ? അവരുടെ പണി എടുത്താൽ മതി .ഡയസിൽ ഇരുന്നാൽ ദൈവം ആകില്ല.കലികയറി വായിൽ വരുന്നതു പറഞ്ഞാൽ ന്യൂസ് റൂമിലേപോലെ പഞ്ഞിക്കിടും

കൊച്ചി :ജസ്റ്റീസുമാർ എന്താ കൊമ്പുള്ളവരോ ? അവരുടെ പണി എടുത്താൽ മതി .ഡയസിൽ ഇരുന്നാൽ ദൈവം ആകില്ല.കലികയറി വായിൽ വരുന്നതു പറഞ്ഞാൽ ന്യൂസ് റൂമിലേപോലെ പഞ്ഞിക്കിടും.മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല സംഭാഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ആയിരുന്നു രംഗം. മംഗളം എഡിറ്റർ എസ്.വി പ്രദീപ്നെതിരേ താൻ എന്നു വിളിച്ച് ഇരിപ്പിടത്തിൽ നിന്നും ആക്രോശിച്ച് ചാടി എണിറ്റ ജസ്റ്റീസ് പി.എ ആന്റണിയോട് പച്ച മലയളത്തിൽ പറഞ്ഞാൽ പ്രദീപ് ജസ്റ്റീസിനേ ഒന്നു നന്നായി പഞ്ഞികിട്ട് കുടഞ്ഞെടുത്തു. സോറിയും പറയിപ്പിച്ചു. ജസ്റ്റീസ് ആണോ എന്നു ഒന്നും നോക്കില്ല;സ്വയം അപമാനിതാകുമ്പോൾ ഇതുമായി ബന്ധപ്പെട്ട എസ്.വി പ്രദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

       “”കൊല്ലാം, കൊന്നോളൂ…പക്ഷേ തളർത്താൻ ആകില്ല. സമ്മതിക്കില്ല “”…
          മരിച്ചാലും നിലപാട് നിലപാട് തന്നെ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“” ജസ്റ്റിസ് പി എ ആൻറണി കമ്മീഷന് മുന്നിൽ എസ് വി പ്രദീപ് എന്ന ഞാൻ സത്യം മാത്രം ബോധിപ്പിച്ചു കൊളളാം. ഇത് സത്യം “”14 07 2017 :- രാവിലെ 11 മണി, ജസ്റ്റിസ് പി എ ആൻറണി കമ്മീഷന് മുന്നിലെ മൊഴി രേഖപ്പെടുത്തൽ ആരംഭം, എ കെ ശശീന്ദ്രൻറെ രാജിയുമായി ബന്ധപ്പെട്ട്….പത്രപ്രവർത്തകരെ കളിയാക്കുന്ന ശശീന്ദ്രൻറേയും സർക്കാർ വക്കീലിൻറേയും വാക്കുകൾ..”” ഇവരുടെയൊക്കെ തൊഴിൽ….. “”പൂർത്തീകരിക്കാൻ സമ്മതിക്കാതെ എസ് വി പ്രദീപ് എന്ന ഞാൻ :- “MIND YOUR WORDS”….

ആ പ്രതികരണത്തിൽ കുപിതരായി ചാടി എണീറ്റ് മേശയിലടിച്ച് പ്രതികരിച്ച ശശീന്ദ്രൻറേയും സർക്കാരിൻറേയും വക്കീൽ ഹുങ്ക്…

അവരെ പിന്തുണച്ച് ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് മേശയിലടിക്കുന്ന റിട്ട. ജസ്റ്റിസ് പി എ ആൻറണി….

ജസ്റ്റിസ് പി എ ആൻറണി ഒരു നിമിഷം സ്വന്തം നില മറന്നോ !? സ്വന്തം കടമ മറന്നോ !!? സ്വന്തം ധർമ്മം മറന്നോ !!? നടപ്പാക്കേണ്ട നീതി മറന്നോ !!?

പി എ ആൻറണി :- ” താനൊക്കെ എന്താ കരുതുന്നത് “”……

ഓടിയടുക്കുന്ന പോലീസുകാരനും പി എ ആൻറണിയുടെ പി എ യും… പുതിയകാല സിനിമയിൽ പോലും കാണാത്ത തീർത്തും നാടകീയ രംഗം… കൊളോണിയൽ കാലത്തെയും അടിയന്തരാവസ്ഥ കാലത്തേയും വായിച്ചറിവും കേട്ടറിവും മാത്രമായ ചിത്രം….

എസ് വി പ്രദീപ് എന്ന ഞാൻ:- COOL DOWN MY MOST RESPECTED COMMISSION, I THINK AM BEFORE AN INDEPENDENT, IMPARTIAL, JUDICIAL COMMISSION. IT’S BY BELIEF THAT I WILL GET JUSTICE FROM THIS FORUM.. WHOEVER MAY, INSULTING MY PROFESSON, CAN’T BE ALLOWED HERE. IF SO I WILL REACT. BECAUSE PRACTICING A PROFESSION IS ONE’S FUNDEMENTAL RIGHT AS PER CONSTITUTION …

പി എ ആൻറണിക്ക് അപ്പോഴാവും അപകടം മണത്തത്… വിവേകം തിരികെ കിട്ടിയത്… നീതി ബോധം തിരികെ കിട്ടിയത്…ധർമ്മ ബോധം തിരിച്ചറിഞ്ഞത്…. പി എ ആൻറണി തൻറെ ഇരിപ്പിടത്തിൽ ശാന്തനായി ഉപവിഷ്ഠനായി..

പി എ ആൻറണി:- “” അങ്ങ് എന്നാണോ വിളിക്കേണ്ടത് “” ? ( കളിയാക്കൽ ധ്വനി )

എസ് വി പ്രദിപ് :- “” U CAN CALL ME MY NAME SV PRADEEP, ONLY THAT, OTHER WORDS CAN’T ENTERTAIN HERE AS THIS IS A JUDICIAL COMMISSION AND AM A WITNESS HERE “”

കൈവിട്ട, വാവിട്ട, ” താൻ ” എന്ന വാക്കിന് SORRY രേഖപ്പെടുത്തി അടുത്ത ചോദ്യത്തിലേക്ക് കടന്ന പി എ ആൻറണി കമ്മീഷനോട് എസ് വി പ്രദീപ് :- “” MY MOST RESPECTED COMMISSION,, ADVOCATES UNPARLIAMENTARY COMMENT AND MY OBJECTIONS SHOULD BE RECORDED HERE LEGALLY… INCLUDING THE WORD USED BY THE COMMISSION AS SUCH, IT’S A MUST AND ITS MY VERY HUMBLE REQUEST… THEN ONLY THIS PROCEEDINGS WILL CONTINUE ON MY PART “”…..saseendran1

അൽപം തർക്കത്തിന് ശേഷം എതിർപ്പ് അതേപടി രേഖപ്പെടുത്താൻ സ്റ്റെനോക്ക് നിർദ്ദേശം നൽകിയ ജസ്റ്റിസ് പി എ ആൻറണി…. മൊഴിപകർപ്പിൽ അത് ഔദ്യോഗികമായി തെളിവായി രേഖപ്പെടുത്തി…ഇനി അത് പൊതു രേഖയാണ്… ആർക്കും പരിശോധിക്കാം…. അഭിഭാഷകരുടെ കമന്റ് അദ്ദേഹം കേട്ടില്ലെന്നും കൂട്ടിച്ചേർത്തു…. അതിനുള്ള എൻറെ മറുപടിയായ ‘ ചിരി ‘ അദ്ദേഹം അതിൻറേതായ അർത്ഥത്തിൽ വായിച്ചു എന്നുതന്നെയാണ് വിശ്വാസം…..

ശശീന്ദ്രൻറെ രാജിയിലേക്ക് കാരണമായ വാർത്തയെ കുറിച്ച് എസ് വി പ്രദീപ് :- “” ഭരണഘടനാ പദവി വഹിക്കുന്ന, ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സ്ഥാനം വഹിക്കുന്ന, 70 വയസ്സ് പിന്നിട്ട, എ കെ ശശീന്ദ്രൻ, ഏത് സാഹചര്യത്തിലും, ഏത് പ്രലോഭനത്തിലും, അസഭ്യവും അപമാനവും അശ്ലീലവും നികൃഷ്ടവും ആയ നിലയിൽ ഇടപെടാൻ പാടില്ല. അത് അധർമ്മമാണ് “”…… ആ അധർമ്മത്തെ പത്രപ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ചെയ്യും, ചെയ്യണം, അത് ഏത് ഭരണകൂടമായാലും……

ആ സംഭാഷണം ശശീന്ദ്രൻറെ ശബ്ദം അല്ലെന്ന് തെളിയുന്നത് വരെ,, എത്ര കൊടും പീഢനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും,, ഇതാണ് വ്യക്തിപരവും തൊഴിൽപരവുമായ നിലപാട്… ആ വാർത്തയെകുറിച്ച്……

ശശീന്ദ്രൻറെ ശബ്ദം അല്ലെന്ന് തെളിഞ്ഞാൽ മുൻ പിൻ നോക്കാതെ വ്യക്തിപരമായി പ്രായശ്ചിത്തം ചെയ്യും, ഞാനില്ലെങ്കിൽ എൻറെ അടുത്ത തലമുറ…

— *** ആ വാർത്തയുടെ ഓണെയർ മേക്കിങ്ങിലോ സംപ്രേഷണ തീരുമാനത്തിലോ വ്യക്തിപരമായോ തൊഴിൽപരമായോ എനിക്ക് ഒരു വിധ പങ്കുമില്ല….വാർത്ത അവതരിപ്പിച്ചത് ഒഴിച്ചാൽ….. ഇത് സത്യം.. മൊഴി വായിച്ചു കേട്ട് ഒപ്പ് — ***….

11 am to 1.30 pm & 2.30 pm to 4.30 pm, നാലര മണിക്കൂറത്തെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാകുന്ന ഘട്ടത്തിൽ ജസ്റ്റിസ് പി എ ആൻറണി കമ്മീഷൻ നീതിമാനായിരുന്നു…എൻറെ എല്ലാ നിയമപരമായ ആവശ്യങ്ങളും അംഗീകരിച്ച ധർമ്മിഷ്ഠനായിരുന്നു… പരസ്പരം കൈകൂപ്പി പിരിയുമ്പോൾ അദ്ദേഹം തന്ന ചിരി വാത്സല്യത്തിൻറേയും……..

Top