സ്വപ്‍ന സുരേഷ് എല്ലാം തുറന്നു പറഞ്ഞു! സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വെട്ടിലാക്കി സ്വപ്നയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സർക്കാർ വെട്ടിലായി .സ്വപ്‍ന സുരേഷ് എല്ലാം തുറന്നു പറയുന്നു .സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലോടെ സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവായി. സ്വര്‍ണക്കടത്തിന്‍റെ ആദ്യാവസാനമുള്ള എല്ലാ കാര്യങ്ങളും ശിവശങ്കരനറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി.മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എഴുതിയ പുസ്തകത്തിലെ പരാമർശങ്ങൾക്കു മറുപടിയായി ഗുരുതരമായ ആരോപണങ്ങളുമായാണു കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തിറങ്ങിയത്. ശിവശങ്കർ എഴുതിയതെല്ലാം കള്ളമാണെന്നും ശിവശങ്കറിന്റെ തനിനിറം പുറത്തുവരുന്ന സത്യങ്ങളും കണക്കുകളും വച്ച് താൻ പുസ്തമെഴുതിയാൽ ഇതിനെക്കാൾ വിപണന സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് സ്വര്‍ണം കടത്തിയ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ ആവശ്യപ്പെട്ടു.ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കപ്പുറം പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമില്ലെങ്കിലും വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്

എന്റെ മുൻസുഹൃത്തും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയുമായിരുന്ന സ്വപ്ന സുരേഷിന് ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കള്ളക്കടത്തിൽ പങ്കുണ്ടെന്നു കണ്ടതോടെയാണ് ഞാനും സംശയത്തിന്റെ നിഴലിലായത്. എന്നാൽ എന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിന്റെ കൃത്യമായി പറഞ്ഞാൽ കള്ളക്കടത്തു സ്വർണം അടങ്ങിയ ‍ഡിപ്ലോമാറ്റിക് ബാഗ് വിട്ടു കൊടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന്റെ ഗതിവേഗം അത്ഭുതാവഹമായിരുന്നു എന്ന് ശിവശങ്കർ പറയുന്നു .

എന്നാൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തുന്ന വിവരം ശിവശങ്കറിന് നേരത്തേ അറിയാമായിരുന്നു എന്ന് സ്വപ്‍ന പറയുന്നു . സ്വർണം പിടിച്ചതിന്റെ തലേദിവസം ഞാൻ ശിവശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്വേഷിച്ച ശേഷം അദ്ദേഹം മറുപടി തന്നത് ഡോണ്ട് വറി, കോവിഡായതിനാലാണു ബാഗേജ് വിട്ടുകിട്ടാത്തതെന്നും ഉടനെ കിട്ടുമെന്നുമാണ്. രാത്രി 11ന് നേരിട്ട് അദ്ദേഹത്തിന്റെ ഫ്ലാറ്റിലും പോയി. ബാഗേജിൽ സ്വർണമാണെന്നു പറഞ്ഞു. കസ്റ്റംസിൽ ബന്ധപ്പെട്ട ശേഷമാണ് ഉടനെ വിട്ടുകിട്ടുമെന്ന് അദ്ദേഹം അറിയിച്ചത്. മുൻപും ഇത്തരം ബാഗേജുകളുടെ ക്ലിയറൻസിന് അദ്ദേഹം സഹായിച്ചിട്ടുണ്ട്.

അതേസമയം ജയില്‍ ദിനങ്ങളിലെ കഷ്ടപ്പാടുകളും അന്വേഷണ ഏജന്‍സികളുടെ അമിതതാല്‍പര്യവുമൊക്കെ പുസ്തകമാക്കി നിരപരാധിയെന്ന് പറയാന്‍ ശിവശങ്കരന്‍ സ്വയം തയ്യാറായതിനെയാണ് എന്താണ് യഥാര്‍ഥ ചിത്രമെന്ന് പരസ്യമാക്കി സ്വപ്ന പൊളിച്ച് കളഞ്ഞത്.സ്വര്‍ണം പിടിച്ച ദിവസം മുതല്‍ അദ്ദേഹത്തിന്‍റെ നിര്‍ദദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോയത്,ഈ കേസില്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പങ്കില്ലെന്ന തന്‍റെ ഓഡിയോ മുതല്‍ മുഖ്യമന്ത്രിയുടെ പേര് പറയിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന ഓഡിയോ വരെ എല്ലാം ശിവശങ്കരന്‍റെ തിരക്കഥയായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന് സംസ്ഥാനഭരണത്തിന്‍റെ ചുക്കാന്‍ നിയന്ത്രിക്കുമ്പോള്‍ ശിവശങ്കരന്‍ സ്വര്‍ണക്കടത്തിന്‍റെ കാര്‍മികത്വവും വഹിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സ്വപ്നയുമായി അദ്ദേഹത്തിന് സൗഹൃദം മാത്രമെന്ന വാദമാണ് ഇവിടെ പൊളിഞ്ഞത്

ലൈഫ്മിഷന്‍ കമ്മീഷന്‍, സംയുക്തലോക്കര്‍,വിആര്‍എസ് എടുത്ത് ദുബായില്‍ സ്ഥിരതാമസമാക്കാന്‍ തയ്യാറാക്കിയ പദ്ധതി, സ്പേസ് പാര്‍ക്ക് ജോലിക്കായുള്ള വഴിവിട്ട സഹായം തുടങ്ങി എന്‍ഐഎ അന്വേഷണം കൊണ്ട് വന്ന് തന്നെ നിശബ്ദയാക്കാന്‍ ശ്രമിച്ചെന്ന് വരെ സ്വപ്ന തുറന്ന് പറഞ്ഞു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടിയെന്ന് പുസ്തകത്തില്‍ ശിവശങ്കരന്‍ ആരോപിക്കുമ്പോഴാണ് പിടിക്കപ്പെടുമെന്നായപ്പോള്‍ തന്നെ ശിവശങ്കരന്‍ തള്ളക്കളഞ്ഞ കഥ സ്വപ്ന പുറത്ത് പറയുന്നത്.

സ്വര്‍ണക്കടത്തിന്‍റെ ആദ്യദിനം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവക്കുന്നതാണ് സ്വപ്നയുടെ തുറന്ന് പറച്ചില്‍.ശ്രീരാമകൃഷ്ണനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സ്വപ്നയുടെ തുറന്ന് പറച്ചിലും സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുന്നതാണ്.

ശിവശങ്കർ പറഞ്ഞത് സ്വപന 3 വർഷത്തോളമായി അടുത്ത സുഹൃത്തായിരുന്നു . സ്വപ്നയ്ക്ക് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കുണ്ടായിരുന്നെന്ന തികച്ചും അപ്രതീക്ഷിതമായ വിവരം കൊണ്ടു തന്നെ അസ്തപ്രജ്ഞനായി പോയ എനിക്ക്, ഒന്നിനു പിറകെ ഒന്നായി നിരന്തരം ഉയർന്നുവന്നിരുന്ന ആരോപണങ്ങൾ മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പോലും കഴിഞ്ഞിരുന്നില്ല.

എന്നാൽ സ്വപ്നപറയുന്നത് 3 വർഷമായി എന്റെ ‘പഴ്സനൽ കംപാനിയനാ’യിരുന്നു എന്നാണ് . ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കർ. എനിക്കറിയാവുന്നതെല്ലാം അദ്ദേഹത്തിനുമറിയാം. കോൺസുലേറ്റിലെ ഇൗ ഇടപാടുകൾ സുരക്ഷിതമല്ലെന്നും രാജിവയ്ക്കണമെന്നും പലവട്ടം ശിവശങ്കർ പറഞ്ഞിരുന്നു. സ്വർണം പിടിക്കുന്നതു വരെ എല്ലാറ്റിനും കൂടെ നിന്നു. സ്വർണം പിടിക്കപ്പെട്ടപ്പോൾ കയ്യൊഴിഞ്ഞു. ഞാൻ ചതിച്ചിരുന്നെങ്കിൽ എന്നെ പിടിച്ചപ്പോൾ തന്നെ ശിവശങ്കറും അറസ്റ്റിലാകുമായിരുന്നു. 6 മാസം കഴിഞ്ഞ് തെളിവുകളുമായി അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തപ്പോഴാണ് എനിക്ക് എല്ലാം പറയേണ്ടി വന്നത്.

ഞാനും ശിവശങ്കറും തമ്മിലുള്ള വ്യക്തിബന്ധം വച്ചു ഞാൻ പറഞ്ഞാൽ ശിവശങ്കറിന് ഒന്നിനും എതിരു പറയാനാകുമായിരുന്നില്ല. അതു മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ‘പോയിന്റ് ഓഫ് കോൺടാക്ട്’ എന്ന നിലയിൽ ബാഗേജ് ക്ലിയറിൻസിനു ശിവശങ്കറിനെ വിളിക്കാൻ തന്നെയായിരുന്നു കോൺസൽ ജനറലും എപ്പോഴും നിർദേശിച്ചിരുന്നത്. ഞാൻ മാത്രമല്ല, കോൺസുലേറ്റ് പിആർഒ സരിത്തും പല ബാഗേജും ക്ലിയർ ചെയ്യാൻ ശിവശങ്കറെ വിളിച്ചു. അദ്ദേഹം സഹായിച്ചിട്ടുമുണ്ട് എന്ന സ്വപ്‍ന തിരിച്ചടിക്കുന്നു .

Top