സീറോ മലബാര്‍ സഭയിലെ കന്യാസ്ത്രീയുടെ ഗര്‍ഭം ഏറ്റെടുത്ത വൈദികന്‍ കുടുങ്ങി; നാല് വൈദികര്‍ക്ക് കന്യാസ്ത്രീയുമായി ബന്ധം

സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കാന്‍ മറ്റൊരു പീഡനം കൂടി പുറത്താകുന്നു. ഡല്‍ഹിയിലെ മലയാളിയായ കന്യാസ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് റിപ്പോര്‍ട്ട്. കന്യാസ്ത്രീ പ്രസവിച്ചപ്പോള്‍ കുഞ്ഞിന്റെ പിതൃത്വം കന്യാസ്ത്രീയുമായി ബന്ധമുള്ള വൈദികന്‍ ഏറ്റെടുത്തു. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഇരുവരെയും സഭാ ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കം ചെയ്‌തെന്നും ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ളോഹ ഊരിയ വൈദികന്‍ വെട്ടിലായെന്നാണ് പുറത്തു വരുന്ന വിവരം.

ളോഹയും കുപ്പായവും ഊരി വൈദീകന്‍ കന്യാസ്ത്രീയേയും കുഞ്ഞിനെയും ഏറ്റെടുത്തപ്പോഴാണ് മറ്റ് 4 ഓളം വൈദീകര്‍ക്കും കന്യാസ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു എന്ന് അറിയുന്നത്. ഇതേ കന്യാസ്ത്രീയെ തന്നെ ഫരീദാബാദ് രൂപതയില്‍പെട്ട മറ്റ് വൈദീകരും ലൈംഗീക ചൂഷണം നടത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞറിയുമ്പോള്‍ മാത്രമാണ് വൈദികന്‍ തനിക്ക് പറ്റിയ അമളി തിരിച്ചറിയുന്നത്. അബദ്ധം മനസിലാക്കിയ വൈദികന്‍ തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് കാര്യങ്ങള്‍ വിശദീകരിക്കുകയും തനിക്കെതിരെ നടപടിയെടുക്കരുതെന്നും വൈദികവൃത്തിയില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ദിനാള്‍ അതു നിരസിക്കുകയും വൈദികനെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം മാറ്റുവാന്‍ വൈദീകന്‍ കന്യാസ്ത്രീയുടെ കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ വന്നത് ഞെട്ടിക്കുന്ന ഫലം. ഡി.ന്‍.എ ടെസ്റ്റില്‍ കുട്ടി വൈദികന്റേതല്ലെന്ന് തെളിഞ്ഞു. വൈദികന്റെ സാംപിളുമായി യോജിക്കുന്നതായിരുന്നില്ല കുട്ടിയുടെ ഡി.ന്‍.എ. എന്നാല്‍ പന്തികേട് മനസിലാക്കിയ മറ്റു നാല് വൈദികരും ഇതിനോടകംതന്നെ സ്ഥലം കാലിയാക്കി മാതൃരൂപതയിലേയ്ക്ക് കടന്നുകഴിഞ്ഞിരുന്നു. ഇതിനേ തുടര്‍ന്ന് ധര്‍മ്മ സങ്കടത്തിലായ വൈദീകന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ കണ്ട്, തന്നെ ചതിയില്‍ പെടുത്തിയതാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരുടേതാണെങ്കിലും കന്യാസ്ത്രീയ്ക്ക് ഗര്‍ഭമുണ്ടായില്ലേ, താങ്കള്‍ക്ക് ദൈവം വിധിച്ചിരിക്കുന്നത് വൈവാഹിക ജീവിതമാണെന്നും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ നല്ലൊരു കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകാനും, കുട്ടിയുടെ കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ ഫരീദാബാദ് മെത്രാനോട് ആവശ്യപ്പെടാനും ഉപദേശിച്ച് വിട്ടു.

പ്രസവമടക്കമുള്ള ചിലവുകള്‍ മാതൃരൂപതയായ എറണാകുളം അതിരൂപത വഹിച്ചുകൊള്ളാമെന്ന ഉറപ്പും നല്‍കി. ഇതിനെ തുടര്‍ന്നാണ് വൈദികന്‍ ഫരീദാബാദ് രൂപതാധ്യക്ഷന്‍ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ കാണുന്നതും കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതും. കുട്ടിയുടെ പിതാവ് താനല്ലെന്നും മറ്റ് വൈദീകര്‍ ഡി.ന്‍.എ ടെസ്റ്റിന് വിധേയരാകാത്ത പക്ഷം രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ കുട്ടിയുടെ പിതൃതം ഏറ്റെടുക്കണമെന്നും വൈദികന്‍ ബിഷപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വൈദികരെല്ലാം മാതൃരൂപതയിലേയ്ക്ക് തിരിച്ചുപോയെന്നും അവരാരും തന്നെ ഇപ്പോള്‍ തന്റെ അധികാര പരിധിയില്‍ അല്ലെന്നുമെന്നായിരുന്നു ബിഷപ്പിന്റെ മറുപടി.

സംഭവം വിവാദമായപ്പോള്‍ തന്നെ ബിഷപ്പ് നേരിട്ടിടപെട്ട് വൈദികന് ജോലി വാങ്ങി നല്‍കുകയും കുട്ടിയുടെ ചിലവിനുള്ള പണം തന്നുകൊള്ളാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ അതൊന്നും ലഭിക്കുന്നില്ലെന്നാണ് വൈദികന്റെ പരാതി. ഇപ്പോള്‍ വൈദികനും കന്യാസ്ത്രീയും കുടുംബമായി കോഴിക്കോട് താമസിച്ചു വരികയാണ്. അലുവ ശ്രീമൂലനഗരം സ്വദേശിയായ വൈദികന്‍ കുടുംബ സമേതം ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകാറുണ്ട്. കന്യാസ്ത്രീ ആലങ്ങാട് സ്വദേശിയാണ്. മാനഹാനി ഭയന്ന് വൈദികന്‍ തുടര്‍ നടപടികളില്‍ നിന്നും പിന്മാറിയെങ്കിലും കുട്ടി തന്റേതല്ലെന്നും രൂപതാ മെത്രാന്‍ കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമുള്ള ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും.

യഥാര്‍ഥത്തില്‍ ഈ കന്യാസ്ത്രീയേ പീഢിപ്പിച്ച വൈദീകര്‍ ഇപ്പോള്‍ പലയിടത്തുമായി ഒളിച്ച് താമസിക്കുന്നു. കുഞ്ഞ് ഏത് വൈദീകന്റെ എന്ന് അറിയാനും ആകുന്നില്ല. കന്യാസ്ത്രീ മറ്റ് 4 വൈദീകരുടെ പേരുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ 4വൈദീകരും ഇപ്പോള്‍ മുങ്ങുകയോ സഭ ഒളിപ്പിക്കുകയോ ചെയ്തു. മാന ഹാനിയും മറ്റും ഭയന്ന് കന്യാസ്ത്രീ വിഷയം പുറത്ത് പറഞ്ഞിട്ടോ പരാതി നല്കുകയോ ചെയ്തിട്ടില്ല.നിരന്തിരമുള്ള ലൈംഗീക അപവാദം അവസാനിപ്പിക്കാന്‍ സഭയില്‍ യാതൊരു പെരുമാറ്റ ചട്ടവും ഉണ്ടാകുന്നില്ല. ഇരകളേ സംരക്ഷിക്കാനോ അവരേ ഒരു ജീവിതത്തിലേക്ക് നയിക്കാനോ ഇടപെടാറില്ല.മാത്രമല്ല ലൈംഗീക പീഢനങ്ങളേയും അതില്‍ ഏറെപ്പെടുന്ന വൈദീകരേയും സംരക്ഷിക്കുന്ന വളരെ വിചിത്രമായ നിലപാടുകള്‍ ഫാ. റോബിന്‍ മുതല്‍ ബിഷപ്പ് ഫ്രാങ്കോയില്‍ വരെ എത്തി നില്ക്കുകയാണ്. ഇതിനിടയില്‍ മാനവും അഭിമാനവും, വിശ്വാസവും ഇല്ലാതാകുന്നത് അനേകം ഭക്ത ജനങ്ങളുടേതാണ്

Top