സിറോ മലബാ‍ർ സഭാ ഭൂമിയിടപാടിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് !എറണാകുളം-അങ്കമാലി അതിരൂപത 3.5 കോടി രൂപ പിഴയടക്കണം. വിചാരണ നേരിടുന്നതിനെതിരായ കര്‍ദിനാളിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി:സിറോ മലബാ‍ർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് റിപ്പോ‍ർട്ടിൽ പറയുന്നു.വൻ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാല്‍ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. മൂന്നാര്‍ ദേവികുളത്തെ ഭൂമി ഇടപാടിന്റെ ഉറവിടം എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയല്‍ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടില്‍ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. യഥാര്‍ഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകള്‍ നടത്തിയത്. ഇടനിലക്കാരനായ സാജു വര്‍ഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വില്‍പ്പന നടത്തിയെന്നും ഈ ഇടപാടുകളിലും യഥാര്‍ഥ വിലയല്ല രേഖകളില്‍ കാണിച്ചതെന്നും ഇതുവഴി വന്‍ നികുതിവെട്ടിപ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെ പരിചയപ്പെടുത്തിയത് കര്‍ദിനാളെന്ന് പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ഫാദര്‍ ജോഷി പുതുവ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടപ്പടി ഭൂമി മറിച്ചുവില്‍ക്കാന്‍ ചെന്നൈയില്‍ നിന്നുളള ഇടപാടുകാരെ കര്‍ദിനാള്‍ നേരിട്ട് കണ്ടെന്നും ഫാദര്‍ ജോഷി പുതുവ ഇന്‍കം ടാക്‌സിന് മൊഴി നല്‍കിനല്‍കിയിട്ടുണ്ട്.

അതിനിടെ, ഭൂമി ഇടപാടുകളില്‍ കര്‍ദിനാളും മറ്റ് എതിര്‍കക്ഷികളും വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ നേരിടാനുള്ള കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് കക്ഷികള്‍ ജില്ലാ കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണ നേരിടണമെന്നായിരുന്നു സെഷന്‍സ് കോടതിയുടെയും ഉത്തരവ്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല.ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി നൽകി. മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സോഴ്സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല.

മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് സഭ പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയതെന്നും ആദായ നികുതി വകുപ്പിന്റഎ റിപ്പോർട്ടിൽ പറയുന്നു.ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം, ആദായ നികുതി നോട്ടീസ് പ്രകാരം പിഴ അടക്കാന്‍ സന്നദ്ധരല്ലെന്ന നിലപാടിലാണ് അതിരൂപതയിലെ ഭൂരിപക്ഷം വൈദികരും അത്മായ സംഘടനകളും. ഭൂമി ഇടപാട് നടത്തിയവരും അതിന്റെ ഗുണഭോക്താക്കളും പിഴ അടക്കട്ടെ അല്ലെങ്കില്‍ നിയമനടപടി നേരിടട്ടെ എന്നാണ് ഇവരുടെ നിലപാട്.

സിനഡ് കമ്മിറ്റി, ബെന്നി മാരാംപറമ്പില്‍ കമ്മിറ്റി, ഇഞ്ചോടി കമ്മീഷണ്‍, കെ.പി.എം.ജി റിപ്പോര്‍ട്ട്, ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ട് എല്ലാം പറയുന്നത് ഒരേ കാര്യമാണ്. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ മെത്രന്മാര്‍ക്ക് മാത്രം ഇക്കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെന്ന് അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പ്രതികരിച്ചു. ഇതില്‍ സിവില്‍, കാനോന്‍ നിയമങ്ങളുടെ ലംഘനമുണ്ടെന്ന് പറയുന്നു. ഇതു കണ്ടിട്ടും ഈ സിനഡിലെ ബിഷപ്പുമാരുടെ കണ്ണ് തുറക്കുന്നില്ലേ? ഇവര്‍ എന്താണ് കണ്ണടച്ച് ഇരുട്ടാക്കുന്നത്. ഇവര്‍ക്ക് കണ്ണു തുറക്കാന്‍ പറ്റാത്ത അവസ്ഥയാണോ? ഇവര്‍ ആരെ, എന്തിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ സത്യത്തിനും നീതിക്കും ഈ സഭയില്‍ ഒരു വിലയുമില്ലേ? ഇതാണോ നമ്മുടെ ക്രിസ്തീയത. എന്തുകൊണ്ടാണ് സിനഡിലെ മെത്രാന്മാര്‍ സത്യസന്ധവും നീതിപൂര്‍വ്വമായ ഒരു തീരുമാനം എടുക്കാത്തത്. ഈ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ അത് തെറ്റുണ്ട്. കുറ്റമുണ്ട് എന്ന് ആര്‍ക്കും മനസ്സിലാകും. ഞങ്ങളില്‍ തെറ്റുണ്ട്, കുറ്റമുണ്ട. അത് നിങ്ങള്‍ സഹിച്ചോണം എന്നു പറയുന്ന ചിന്ത ഇന്നത്തെ കാലഘട്ടത്തിന് ഒട്ടും യോജിക്കാത്തതാണ്. ഇത് മധ്യകാലഘട്ടത്തിലേ ചിന്തയാണ്. മനുഷ്യന്‍ സ്വതന്ത്രമായി ചിന്തുക്കുന്ന 21ാം നൂറ്റാണ്ടില്‍ ഇത്തരം കാര്യങ്ങളില്‍ തുറന്ന സമീപനവും സത്യസന്ധമായ നിലപാടുമുണ്ടായില്ലെങ്കില്‍ ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ സഭയിലുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top