ഭൂമി ഇടപാട് രൂക്ഷം; സിനഡിന്റെ 26 കോടി രൂപ തങ്ങള്‍ക്ക് വേണ്ടെന്ന് വൈദിക സമിതി;സഭയെ രക്ഷിക്കാൻ ഫാരീസ് അബൂബക്കറും അറയ്ക്കൽ മെത്രാനും രംഗത്ത് ?ആലഞ്ചേരി ഉടൻ രാജിവെക്കും !

കൊച്ചി:സിറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് പ്രശ്‌നം രൂക്ഷമാക്കുന്നതായി റിപ്പോര്‍ട്ട്. വിവാദ ഭൂമിയിടപാടിനെ തുടര്‍ന്ന് അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്താന്‍ സിനഡ് വാഗ്ദാനം ചെയ്ത 26 കോടി രൂപ വൈദിക സമിതി നിഷേധിച്ചു. ഇതിനു പുറമെ അതിരൂപതയുടെ അനുദിന ചെലവിനു വേണ്ടി ഒരു രൂപത നല്‍കിയ അഞ്ചു കോടി രൂപയുടെ ചെക്കും വൈദിക സമിതി വേണ്ടെന്ന് വച്ചു. തങ്ങള്‍ക്ക് ആത്മാഭിമാനമാണ് വലുത്. സമ്പന്നമായ രൂപതയായിരുന്ന തങ്ങളെ കടത്തിലേക്ക് തള്ളിയിട്ട ശേഷം നഷ്ടം പരിഹരിക്കാമെന്ന നിലപാട് തങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് വൈദിക സമിതി പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.അതിനിടെ ഭൂമി കേസ് ഒത്തു തീർക്കാൻ പണം വരുന്ന വഴികൾ നിഗൂഢമെന്നും ഇടപാടിൽ ലാഭം നേടിയ ഫാരീസ് രക്ഷകനൽകുന്നതായും ഇടനിലക്കാരനായി അറയ്ക്കൽ മെത്രാൻ രംഗത്ത് എന്നും റിപ്പോർട്ട് .

എറണാകുളം- അങ്കമാലി അതിരൂപതയും വൈദികരെയും വിലയ്ക്കെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനു വേണ്ടി സിനഡും കോട്ടയം ജില്ലയിലെ ഒരു രൂപതയും പ്രവര്‍ത്തിക്കുന്നുണ്ട്. അതു മനസിലാക്കിയതു കൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്ന് അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഡിക്കല്‍ കോളജിനു വേണ്ടി നടത്തിയ ഭൂമിയിടപാട് കാരണം അതിരൂപതയ്ക്ക് ഇപ്പോള്‍ 86 കോടി രൂപയുടെ കടബാധ്യതയുണ്ട്. ഇതു കാരണം മാസംതോറും പലിശയിനത്തില്‍ 70 ലക്ഷം രൂപയാണ് അടയ്ക്കുന്നത്. ഈ നഷ്ടം പരിഹരിക്കുന്നതിനാണ് 26 കോടി രൂപ സിനഡ് ഓഫര്‍ ചെയ്തത്. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന്റെ കൈവശം ഒരു രൂപത അഞ്ചു കോടി രൂപയും നല്‍കിയിരുന്നു. ചെക്ക് തിരിച്ച് നല്‍കുകയും സിനഡിന്റെ ഓഫര്‍ തങ്ങള്‍ നിരസിക്കുകയും ചെയ്തതായി മുതിര്‍ന്ന വൈദികന്‍ വ്യക്തമാക്കി.church syro

നിലവിലുള്ള കീഴ്വഴക്കമനുസരിച്ച് അതിരൂപതയില്‍ ഏതെങ്കിലും വൈദികന്റെയോ ബിഷപ്പിന്റെയോ വീഴ്ച കൊണ്ട് സഭയ്ക്ക് വരുന്ന നഷ്ടം അദ്ദേഹം തന്നെ പരിഹരിക്കണമെന്നും മുതിര്‍ന്ന വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

സീറോ മലബാർ സഭയെ പിടിച്ചുലച്ച ഭൂമി വിവാദത്തിൽ കർദിനാളിന്‍റെ രക്ഷകനായത് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പെന്ന് റിപോർട്ട് ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .സഭയിൽ എന്നും വിവാദത്തിൽ നിൽക്കുന്ന ബിഷപ്പ് ആണ് കാഞ്ഞിരപ്പള്ളി പിതാവ് മാത്യു അറക്കൽ . കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഉയർന്ന ഭൂമി വിവാദത്തിന്‍റെ ആരംഭം മുതൽ സംഭവത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാത്യു അറയ്ക്കലിന്‍റെ സാനിധ്യം പരക്കെ സംസാര വിഷയമായിരുന്നു. വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മാത്യു അറയ്ക്കലുമായി ആലഞ്ചേരി പിതാവിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകൾ സഭയ്ക്കുള്ളിലും പുറത്തും പരസ്യമായ രഹസ്യമാണ്. ഇതാണ് ഒടുക്കം ഭൂമി വിവാദത്തിലെത്തിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അതേസമയം വിവാദം തണുപ്പിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നതും മാത്യു അറയ്ക്കലാണത്രേ.

ഇപ്പോൾ അതിരൂപതയും കർദിനാളുമായുള്ള ചർച്ചകൾ നടന്നുവരികയാണ്‌. തുകയുടെ കാര്യത്തിൽ മാത്രമേ തർക്കങ്ങൾ ഉള്ളു. 19 കോടി രൂപയാണ്‌ രേഖകളിൽ സഭക്ക് കിട്ടാൻ ഉള്ളത് എങ്കിലും ഇതിന്റെ 4ഇരട്ടി തുകയാണ്‌ അതിരൂപത കർദിനാളിൽ നിന്നും ആവശ്യപ്പെടുന്നത്. 100 കോടിയിലധികം വിപണി മൂല്യം ഉള്ള ഭൂമിയാണ്‌ വിറ്റ് തുലച്ചത് എന്നാണ്‌ വൈദീക സമിതിയുടെ കണ്ടെത്തലും. ഈ പണം കർദിനാളും അദ്ദേഹത്തേ അനുകൂലിക്കുന്നവരും, ബാക്കി തുക ഫാരീസ് അബൂബക്കറിന്റെ കൈകളിൽ കച്ചവടത്തിന്റെ ലാഭമായും കമ്മീഷനായും എത്തിയത്രേ. ഭൂമിയുടെ യഥാർഥ വിപണി മൂല്യം വേണം എന്നാണ്‌ കർദിനാളിനോട് അതിരൂപത ആവശ്യപ്പെടുന്നത്. ഇങ്ങിനെ വന്നാൽ 75 കോടി രൂപയായിരിക്കും കർദിനാൾ- ബിഷപ്പ് മാത്യ ആറയ്ക്കൽ- ഫാരീസ് കൂട്ട് കെട്ട് എറണാകുളം അതിരൂപ്തയിലേക്ക് കൊടുക്കേണ്ടിവരിക.fr-robin-vadakkumchery

ആലഞ്ചേരിക്കെതിരെയുള്ള അന്വേഷണങ്ങൾ ചെന്നെത്തുന്നത് ഫാരീസ് അബൂബക്കറും മാത്യു അറക്കലും തമ്മിലുള്ള ഭൂമി, ബിനാമി ഇടപാടുകളിലേക്കാണെന്നതാണ് പെട്ടെന്നുള്ള ഈ അനുരഞ്ജന നീക്കത്തിനു പിന്നിൽ. അതേസമയം ഭൂമി ഇടപാടിൽ സഭയ്ക്ക് നഷ്ടമായ 19 കോടി രൂപ കൊടുത്തു തീർക്കുന്നത് ആലഞ്ചേരിക്ക് വേണ്ടി ഫാരീസ് അബൂബക്കറായിക്കുമെന്നതും സഭയ്ക്കുള്ളിലെ രഹസ്യമായി അവശേഷിക്കുന്നു.

വർഷങ്ങൾ മുൻപ് ദീപിക പത്രം വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് കോടികളുടെ പണമിടപാടുകൾ ആലഞ്ചേരിയും മാത്യു അറയ്ക്കലും ഫാരീസ് അബൂബക്കറുമായി നടത്തിയിരുന്നു. സഭയും ഫാരീസും ചേർന്ന് നടത്തിക്കൊണ്ടിരുന്ന ദീപിക പത്രം പിന്നീട് ദിപികയുടെ മാത്രം അവകാശത്തിലേക്ക് വാങ്ങുകയായിരുന്നു. ഈ കച്ചവടത്തിൽ ഫാരീസ് അബൂബക്കറിന്‌ കൊടുക്കാമെന്ന് പറഞ്ഞ പണം ഇനിയും കൊടുത്തു തീർത്തിട്ടില്ല. എത്ര കോടി രൂപയാണിത് എന്നും രഹസ്യമാണ്‌.

പറഞ്ഞ പണം ഫാരീസിനു കൊടുക്കേണ്ടത് മാത്യു അറയ്ക്കലിന്‍റെയും ആലഞ്ചേരിയുടെയും ചുമതലയായി. എന്നാൽ കർദിനാൾ പദവിയിൽ എത്തിയിട്ടും ആലഞ്ചേരി ഫാരീസിന്‍റെ കടം തീർക്കാൻ കൂട്ടാക്കിയില്ല. ഇതെ ചൊല്ലി മാത്യു അറയ്ക്കലും ആലഞ്ചേരിയും തമ്മിൽ തർക്കം നിലനിൽക്കുന്നുമുണ്ട്.ഫാരീസിന്‍റെ പണം കൊടുത്ത് ഒഴിവാക്കാൻ മാത്യു അറയ്ക്കൽ പലതവണ ആവശ്യപ്പെട്ടിട്ടും ആലഞ്ചേരി ഇതിനു കൂട്ടാക്കിയതുമില്ല. ഇതിനിടെയാണ് സഭയ്ക്ക് വേണ്ടി ഭൂമി വിൽപന നടത്താൻ ആലോചന നടന്നത്. ഭൂമി വിൽപ്പനയ്ക്കിടെ ഫാരീസിന്‍റെ കടം കൊടുത്തു തീർക്കാനുള്ള പണം വകമാറ്റാമെന്ന ബുദ്ധി ഉപദേശിച്ചതും മാത്യു അറയ്ക്കലാണത്രേ. ഫാരീസുമായുള്ള സാമ്പത്തിക വിഷയം സഭ അറിയാതിരിക്കാൻ ആലഞ്ചേരിയും ഒടുവിൽ തട്ടിപ്പിനു കൂട്ടു നിന്നു. എന്നാൽ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് വിഷയം വിവാദമാക്കിയതോടെ കള്ളക്കളികൾ പുറത്തു വരികയായിരുന്നു.

വിവാദം പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും എത്തിയതോടെയാണ് പണം നൽകി കേസ് ഒതുക്കാൻ ഫാരീസ് നിർദേശിച്ചത്. വൈദിക വൃത്തി നടത്തുന്ന മാത്യു അറയ്ക്കലിനും ആലഞ്ചേരിക്കും കോടികൾ സൂക്ഷിക്കാൻ കഴിയില്ല. ഇവരുടെ കോടികൾ സൂക്ഷിക്കുന്നതും ഈ പണം ചിലവഴിക്കുന്നതും ഫാരീസ് അബൂബക്കറിന്‍റെ കമ്പനികളാണ്.ഈ വഴിക്കാണ് ഇപ്പോൾ സഭയ്ക്ക് നഷ്ടമായ കോടികൾ തിരിച്ചു കിട്ടാൻ പോകുന്നത്

Top