ഓട്ടോയില്‍ മാത്രം കയറുന്ന ലാളിത്യത്തിന്റെ പിതാവിനെ ഞങ്ങള്‍ പൂക്കളുമായി കാത്തിരിക്കുന്നു; നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം പിതാവ് നേടും. ചിലരുടെ കയ്യിൽ തുണ്ട് ‘കടലാസുണ്ട് ! തിരുബാലജന സംഖ്യം’ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി . സീറോ മലബാർ സഭയിലെ ഭുമി കുംഭകോണത്തിൽ ഒന്നിനു പുറകെ ഒന്നായ അന്വേഷണ കമ്മീഷനെ നിയമിക്കുകയും വൈദിക സമതി റിപ്പോർട്ട് പൂഴ്ത്തിവെക്കുകയും ചെയ്ത  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ പരിഹസിച്ച് ‘തിരുബാലജന സംഖ്യം’ വസ്തു ഇടപാടില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ ഒരു നോട്ടീസ് പുറത്തിറങ്ങി.

അതിരൂപതയുടെ വസ്തുകച്ചവടത്തില്‍ തെറ്റില്ലെന്നും മാത്രമല്ല വന്‍ ലാഭമാണുണ്ടായതെന്നുമാണ് നോട്ടീസിലെ പരിഹാസം. ഓട്ടോയില്‍ മാത്രം കയറുന്ന ലാളിത്യത്തിന്റെ പ്രതീകമായ പിതാവിന് വന്‍ ലാഭമുണ്ടാക്കിത്തന്നതില്‍ സ്വീകരിക്കാനായി പൂക്കളുമായി കാത്തിരിക്കുന്നു എന്നാണ് നോട്ടീസിലെ പരിഹാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിതാവിന്റെ  സുകൃതത്തിന് 50 കോടി പുണ്യം കിട്ടുമെന്നും ഇടനിലക്കാരനാണെന്നു പറയുന്ന സാജു വര്‍ഗീസ് വിശുദ്ധനാണെന്നു മായാവിയുടെ കഥയിലുണ്ടെന്നും നോട്ടീസില്‍ പറയുന്നു. പിതാവ് നെറ്റിയില്‍ തൊട്ടപ്പോള്‍ സാജു കോഹിനൂര്‍ രത്‌നമായി മാറിയെന്നും നോട്ടീസില്‍ പറയുന്നു.

പിക്‌നിക്കിന് പോകാന്‍ സ്ഥലം വാങ്ങിയതില്‍ ഒന്നരക്കോടി ഉമ്മകള്‍ സമര്‍പ്പിക്കുന്നതായും പിതാവിനെപ്പറ്റി അപവാദപ്രചാരണം നടത്തുന്നതെന്നു സാത്താന്റെ കുഞ്ഞുങ്ങളാണെന്നും പരിഹാസമുണ്ട്. യുവജനോത്സവത്തിന് പങ്കെടുത്താല്‍ തങ്ങളുടെ പിതാവ് നാടകത്തില്‍ ഒന്നാമതെത്തുമെന്നും നോട്ടീസിലൂടെ കളിയാക്കുന്നു.

നോട്ടീസ് ഇങ്ങനെ…

ഈശോയുടെ ഏറ്റവും അഭിവന്ദ്യനായ കര്‍ദ്ദിനാള്‍ തിരുമേനി മുമ്പാകെ തിരുബാല ജന സംഖ്യത്തിന്റെ CID വിഭാഗം ഒരു കുഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

1. എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു കച്ചവടത്തില്‍ സാങ്കേതികമായ തെറ്റുകളി
ല്ലെന്ന് മാത്രമല്ല വലിയ ലാഭവുമാണ്. ഇത്ര വലിയ ലാഭം ഉണ്ടാക്കിയതിന് ഞങ്ങള്‍ ഒരു സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോയില്‍ മാത്രം കയറുന്ന ലാളിത്യത്തിന്റെ പിതാവിനെ ഞങ്ങള്‍ പൂക്കളുമായി കാത്തിരിക്കുന്നു.

2. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയാതെ രഹസ്യമായി ദാന ധര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന പിതാവിന്റെ സത്പ്രവര്‍ത്തിക്ക് ദൈവം സ്വര്‍ഗ്ഗം തരും. പിതാവിന്റെ സുകൃതത്തിന് 50 കോടി പുണ്യം കിട്ടുമെന്ന് അജ്മല്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

3. സാജു വര്‍ഗ്ഗീസ് കുന്നേല്‍ പലരും പറയുന്നതുപോലെ മോശക്കാരനല്ല. പിതാവ് പരിചയെപ്പടുന്നവരെല്ലാം തന്നെ പ്രഥമ ദൃഷ്ട്യാ വിശുദ്ധന്‍മാരാണെന്ന് മായാവീടെ കഥയിലുണ്ട്. സാജുവിന്റെ കുട്ടികളെ കൂടുതല്‍ പിടിക്കാതിരിക്കാന്‍ പിതാവിന്റെ രുദ്രാക്ഷമാല സഹായിക്കും. കൈകുരിശുകൊണ്ട് പിതാവ് സാജുവിന്റെ നെറ്റിയില്‍ തൊട്ടപ്പോള്‍ സാജു കോഹിനൂര്‍ രത്‌നമായി മാറി.

4. ഞങ്ങള്‍ക്ക് പിക്‌നിക്ക് പോകാന്‍ ദേവി കുളത്ത് സ്ഥലം വാങ്ങിയതിന് ഒന്നര കോടി ഉമ്മകള്‍.

5. എല്ലാ കോപ്പിയടിയും പിടിക്കുന്ന ജോഷിയെന്ന സ്‌പൈഡര്‍മാന്റെ കൈയ്യില്‍ ഒരുപാട് തുണ്ടു പേപ്പറുകളുണ്ട്. 4B യിലെ സ്‌നേഹയുടെ റോള്‍ഡ് ഗോള്‍ഡ് മാല പണയം വച്ചിട്ടാണ് സ്‌പൈഡര്‍മാര്‍ കോട്ടപടി സ്ഥലം വാങ്ങിയത്. അവിടെ ചില്‍ഡ്രന്‍സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങണം.

6. കാര്‍ദ്ദിനല്‍ പിതാവ് ഇന്നേവരെ ഒരു നുണയും പറഞ്ഞിട്ടില്ല. ആദ്യ കുര്‍ബാന സ്വീകരണത്തിന് മാത്രം കുമ്പസാരിച്ചപ്പോ ഒരു നുണ ഏറ്റുപറഞ്ഞ പുണ്യ ദേഹത്തെപ്പറ്റി സാത്താന്റെ മക്കള്‍ വ്യാജം പറയുന്നതാണ്.

7. സ്‌കുള്‍ യുവജനോത്സവത്തിന് പിതാവ് ഞങ്ങളുടെ കൂടെ വന്നാല്‍ നാടകത്തിന് ഞങ്ങള്‍ക്ക് മാത്രമേ ഒന്നാം സ്ഥാനം ലഭിക്കുകയുള്ളൂ.

8. വടക്കുമ്പാടനച്ചന്‍ ഞങ്ങള്‍ക്ക് ഐസ്‌ക്രീം തന്നു എന്ത് നല്ല അച്ചനാ, കോട്ടപടിയില് ഞങ്ങള്‍ക്ക് പാര്‍ക്ക് പണിയാന്‍ അദ്ദേഹം വലിയ പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

9. സി. കൊച്ചു ത്രേസ്യാ പറഞ്ഞത് ത്രീത്വത്തെപ്പറ്റി പഠിക്കാന്‍ നമ്മുടെ അരമനയിലേക്ക് നോക്കണെമന്നാണ്. ഒരേ മനസ്സ് മൂന്നാളുകള്‍. കര്‍ദ്ദിനാള്‍ പിതാവേ അങ്ങ് ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല പാഠപുസ്തകമാണ്. പാഠപുസ്തകം.

10. അവസാനമായി ഒരപേക്ഷയുണ്ട് ഉണ്ണീശോയുടെ ഒരു രൂപ അടിച്ചോു പോവരുത്.
കോട്ടപ്പടി ചാത്താ…ദേവികുളത്തമ്മേ…കാത്തോളണമേ…
സ്വന്തം മക്കള്‍
തിരുബാലസംഖ്യത്തിനുവേണ്ടി

ജോസൂട്ടി IV c
സാജുമോന്‍ III B
ജോഷിക്കുട്ടന്‍ II A
കെന്നടി Jr I B

Top