ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു
November 17, 2021 10:32 am

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ അവതരിപ്പിച്ചു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ ഫണ്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലായിരിക്കും ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീം നിക്ഷേപം നടത്തുക. നിക്ഷേപകര്‍ക്ക് ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍, ഓരോ വിഭാഗത്തിലും ഏറ്റവും കുറഞ്ഞ തുല്യമായ എക്സ്പോഷറോടെ നിക്ഷേപിക്കാനുള്ള അവസരമാണ് പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ലഭ്യമാക്കുന്നത് . ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി ലിമിറ്റഡിന്‍റെ (ആക്സിസ് എഎംസി) ഫണ്ട് മാനേജരായ സച്ചിന്‍ ജെയ്നും അനുപം തിവാരിയുമായിരിക്കും ഫണ്ട് മാനേജ് ചെയ്യുന്നത്. ആക്സിസ് എഎംസി, നിക്ഷേപകരുടെ കാര്യത്തിലും മാറുന്ന വിപണി സാഹചര്യത്തിലും പ്രസക്തരും ഉത്തരവാദിത്തമുള്ളവരുമായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. മൂലധനം സംരക്ഷിക്കുന്നതില്‍ മാത്രമല്ല, വരുമാനത്തിലും തങ്ങള്‍ ദീര്‍ഘകാലമായി ശ്രദ്ധപുലര്‍ത്തുന്നു.  ഇക്കാര്യങ്ങള്‍ മനസില്‍ വെച്ചുകൊണ്ടാണ്               ‘ആക്സിസ് മള്‍ട്ടിക്യാപ് ഫണ്ട്’ ആരംഭിച്ചിരിക്കുന്നതെന്ന് പുതിയ ഫണ്ട് ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.,,,

Top