ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തു; ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ 36 കാരന്‍ ജീവനോടെ ചുട്ടുകൊന്നു. നാല് മാസം ഗര്‍ഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി കഴിഞ്ഞ ഒരു വര്‍ഷമായി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ രാജ്കുമാര്‍ യുവതിയുടെ വയറ്റില്‍ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടര്‍ന്ന് മകനെയും കൂട്ടി ഇയാള്‍ ഓടി രക്ഷപ്പെട്ടു.

നന്ദിനിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി യുവതിയെ രക്ഷിച്ച് കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 90% പൊള്ളലേറ്റതിനാല്‍ നന്ദിനി പിന്നീട് മരണത്തിന് കീഴടങ്ങി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Top