മുസ്ലീങ്ങൾക്ക് ഭീഷണിയല്ല, ജനസംഖ്യാ രജിസ്റ്റർ അത്യന്താപേക്ഷിതം:പൗരത്വ നിയമ ഭേദഗതിനിയമത്തിൽ കേന്ദ്രസർക്കാരിന് പിന്തുണയുമായി രജനീകാന്ത്

ചെന്നൈ: പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്ക് ഭീഷണിയല്ലന്ന് തമിഴ് സൂപ്പർതാരം രജനീകാന്ത്.പൗരത്വ ഭേദഗതി നിയമത്തിൽ തന്റെ നിലപാട് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്ക് ഭീക്ഷണിയല്ലെന്ന് രജനീകാന്ത് പറഞ്ഞു. നിയമത്തിലൂടെ മുസ്ലിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രശ്‌നം നേരിടുകയാണെങ്കിൽ അവർക്കായി ശബ്ദമുയർത്തുന്ന ആദ്യ വ്യക്തിയാകും താനെന്നും രജനീകാന്ത് വ്യക്തമാക്കി.

രാജ്യത്ത് ദേശീയ ജനസംഖ്യ രജിസ്റ്ററും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൗരത്വ പട്ടിക രൂപികരിക്കുന്നതിനെപറ്റി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.എ.എയിലൂടെ ഒരു വിഭാഗത്തെ പുറത്താക്കാനാവില്ല. വിഭജനത്തെത്തുടർന്ന് ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിച്ച മുസ്ലിംങ്ങളെ എങ്ങനെ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കാൻ സാധിക്കും എന്നും അദ്ദേഹം ചോദിച്ചു.പൗരത്വ നിയമത്തെച്ചൊല്ലി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ഡിസംബറിൽ രജനീകാന്ത് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി സി‌.എ‌.എയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞു. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള മാർഗമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും ഒന്നിച്ച് പോകാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു അന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

Top