മലപ്പുറം: ടാങ്കര്‍ ലോറി ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്. കേരളത്തെ ഞെട്ടിച്ച കണ്ണൂര്‍ ചാലക്കുന്ന് ടാങ്കര്‍ ദുരന്തം മുതല്‍ പല അപകടങ്ങളും ടാങ്കര്‍ വഴി ഉണ്ടായി. ടാങ്കര്‍ ഒട്ടേറെ പേരുടെ ജീവനെടുക്കുകയും ചെയ്തു. ടാങ്കര്‍ ലോറിക്ക് കര്‍ശന നിയന്ത്രണവും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടും അപകടം പതിവു കാഴ്ച തന്നെ. താനൂരില്‍ ഇന്നു രാവിലെ മറിഞ്ഞ ടാങ്കറിനും തീപിടിച്ചു.
വിമാന ഇന്ധനവുമായി പോകവെയായിരുന്നു താനൂരില്‍ ടാങ്കര്‍ മറിഞ്ഞത്. ടാങ്കറില്‍ നിന്ന് പരന്നൊഴുകി തൊട്ടടുത്ത തോട്ടിലെ വെള്ളത്തില്‍ കെട്ടിക്കിടന്ന ഇന്ധനത്തിനാണ് തീപിടിച്ചത്. തൊട്ടടുത്ത വീടിന്റെ ഒരു ഭാഗം കത്തി. ഒരു കാറും രണ്ടു ബൈക്കും കത്തി നശിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്തു തന്നെ ഉണ്ടായിരുന്നതിനാല്‍ വലിയ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ഉടന്‍ തന്നെ തീയണച്ചു.
ഇന്നു രാവിലെയാണ് താനൂരില്‍ വിമാനഇന്ധനവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞത്. ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് പരുക്കേറ്റിരുന്നു. അപ്പോള്‍ തന്നെ സ്ഥലത്ത് നേരിയ ഇന്ധന ചോര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. അപകടസാധ്യത ഇല്ല. പ്രദേശത്തേക്കുള്ള റോഡ് ബ്ലോക്ക് ചെയ്ത പൊലീസ് വാഹനങ്ങള്‍ തിരിച്ചു വിടുകയും ചെയ്തു.