ഇന്നത്തെ കാലത്ത് ഭേതം പരസ്യമായ സ്വയംഭോഗമാണെന്ന് എഴുത്തുകാരി തസ്ലിമ നസ്‌റിന്‍. കഴിഞ്ഞ ദിവസം വൈറലായ ബസില്‍ വച്ചുള്ള പരസ്യമായ സ്വയംഭോഗ വീഡിയോയെക്കുറിച്ച് തസ്ലിമ ട്വിറ്ററിലാണ് പ്രതികരിച്ചത്. ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും ഭേദമാണ് പരസ്യ സ്വയംഭോഗമെന്ന് തസ്ലിമ നസ്‌റിന്റെ ട്വീറ്റ്.
ബസ് യാത്രക്കിടെ ഒപ്പമിരുന്ന പുരുഷന്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് എഴുത്തുകാരി തസ്ലിമ നസ്രിന്റെ ട്വീറ്റ്. ഇന്നത്തെ ‘റേപ് കള്‍ച്ചര്‍’ കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തില്‍നിന്നും ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ലെന്നാണ് തസ്ലിമ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം ചെയ്യുന്നതിനേക്കാളും പീഡിപ്പിക്കുന്നതിനേക്കാളും ഭേദം സ്വയംഭോഗം ചെയ്യുന്നതാണ്. ആള്‍ക്കൂട്ടത്തില്‍വെച്ച് സ്വയംഭോഗം ചെയ്യുന്നത് കുറ്റമാണോ എന്നും തസ്ലിമ ചോദിക്കുന്നു.
പുരുഷന്മാര്‍ കാരണം ബസ്, ട്രെയിന്‍, തെരുവുകള്‍, ആള്‍കൂട്ടം, മരുഭൂമി എന്നിവിടങ്ങളിലൊന്നുംതന്നെ സ്ത്രീകള്‍ സുരക്ഷിതരല്ല. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല, പകലും. സ്‌കൂളുകള്‍ സുരക്ഷിതമല്ല, ഓഫീസും. വീട്ടില്‍പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഇരുപത്തിമൂന്നുകാരിയാണ് ബസില്‍വെച്ച് സ്വയംഭോഗം ചെയ്ത ആളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ വസന്തവിഹാര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും വാര്‍ത്തയായിരുന്നു.