ടോയ്‌ലറ്റില്‍ സാനിട്ടറി നാപ്കിന്‍; വിദ്യാര്‍ഥിനികളുടെ വസ്ത്രമൂരി പരിശോധിച്ച് അധ്യാപികമാര്‍

ഛണ്ഡിഗഢ്: സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഉപയോഗിച്ച സാനിട്ടറി നാപ്കിന് കണ്ടെത്തിയതിന് പിന്നാലെ അധ്യാപികമാരുടെ അതിര് കടന്ന പരിശോധന. കുട്ടികളുടെ വസ്ത്രമൂരി പരിശോധന നടത്തിയ അധ്യാപികമാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ആദ്യ ഘട്ടമായി അധ്യാപികമാരെ സ്ഥലം മാറ്റാനായി പഞ്ചാപ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉത്തരവിട്ടു.
സ്‌കൂളിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട രീതിയില്‍ ഉപയോഗിച്ച പാഡ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഇതാരാണ് ഉപേക്ഷിച്ചതെന്ന് അറിയാനാണ് അധ്യാപികമാര്‍ തുനിഞ്ഞിറങ്ങിയത്. ഇതിനായി ഇവര്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ ഊരി പരിശോധിച്ചു. പെണ്‍കുട്ടികള്‍ കരയുന്നതിന്റെയും അധ്യാപികമാര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നതിന്റെയും വീഡിയോകള്‍ പുറത്തെത്തിയിരുന്നു. ഇതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്.

Top