ടാഗ് ചെയ്യുന്ന ശല്ല്യക്കാരെ ചെവിക്കുപിടിക്കാന്‍ പുതിയ സംവിധാനം ! അണ്‍ഫ്രണ്ട് ചെയ്യാതെ അണ്‍ഫോളോ ചെയ്യാനുള്ള പുതിയ ബട്ടനുമായി ഫെയ്‌സ് ബുക്ക്

fb_newമറ്റൊരാളുടെ ടൈംലൈനില്‍ ടാഗ് ചെയ്തു വിലസുന്ന ശല്ല്യക്കാര്‍ എല്ലാവര്‍ക്കും തലവേദനയാണ് എന്നാല്‍ ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ ഫേയ്‌സ് ബുക്ക് പുതിയ സംവിധാനം അവതരിപ്പിച്ചു. ശല്യക്കാരെ അണ്‍ഫ്രണ്ട് ചെയ്യുന്നതിന് പകരം നിശ്ചിത കാലയളവിലേക്ക് അണ്‍ഫോളോ ചെയ്യാതിരിക്കുന്നതിനുള്ള വഴിയാണിത്. ഇങ്ങനെ ചെയ്യുന്നതോടെ ശല്യക്കാരായ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ നിങ്ങളെ തേടിയെത്തില്ല. അണ്‍ഫോളെ ചെയ്യുന്നതും അണ്‍ഫ്രണ്ട് ചെയ്യുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. അണ്‍ഫോളോ ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് പരിശോധിക്കാനാവും. മാത്രമല്ല, നിങ്ങള്‍ അവരെ ഫോളോ ചെയ്യുന്നില്ല എന്നതിന്റെ യാതൊരു സൂചനയും അവര്‍ക്ക് ലഭിക്കുകയുമില്ല.

നിങ്ങളുടെ ന്യൂസ് ഫീഡില്‍ എന്തു കാണണെന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് പൂര്‍ണമായി ഇതോടെ ലഭിക്കുമെന്ന് അണ്‍ഫോളോ ബട്ടണ്‍ ഉള്‍പ്പെടുത്തിയ കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നു. ഏത് പേജും ഏത് ഗ്രൂപ്പും ഇത്തരത്തില്‍ അണ്‍ഫോളോ ചെയ്യാനാവും. അണ്‍ഫോളോ ചെയ്യുന്നതിന് നേരത്തെ തന്നെ ഫേസ്ബുക്കില്‍ സംവിധാനമുണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇത് പ്രവര്‍ത്തിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത് മൊബൈല്‍ ആപ്പിന്റെ വലതുമൂലയിലുള്ള മോര്‍ എന്ന ഓപ്ഷനില്‍ പോയശേഷം സെറ്റിങ്‌സ് തുറക്കുക. അതില്‍ ന്യൂസ് ഫീഡ് പ്രിഫറന്‍സസില്‍ കടന്നാല്‍, അണ്‍ഫോളോ ചെയ്യേണ്ട സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും തിരഞ്ഞെടുക്കാം. നിങ്ങള്‍ അണ്‍ഫോളോ ചെയ്തവരുടെ ലിസ്റ്റും ഇവിടെ കാണാനാകും. തിരികെ ആരെയെങ്കിലും ഫോളോ ചെയ്യണമെങ്കിലും അവരെ ഡീസെലക്ട് ചെയ്താല്‍ മാത്രം മതി. ന്യൂസ് ഫീഡ് കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആക്കുന്നതിന്റെ ഭാഗമായാണ് അണ്‍ഫോളോ ബട്ടണ്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ന്യൂസ് ഫീഡ് പ്രിഫറന്‍സ് ഉപയോഗിച്ച് ആരുടെയൊക്കെ പോസ്റ്റുകള്‍ ന്യൂസ് ഫീഡില്‍ ആദ്യം വരണമെന്ന് തീരുമാനിക്കാന്‍ പോലും സാധിക്കും. പ്രിയപ്പെട്ടവരുടെ പോസ്റ്റുകള്‍ കാണാതെ പോകില്ലെന്ന് ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top