രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സഹോദരിമാര്‍ അറസ്റ്റില്‍

മെക്‌സിക്കോ സിറ്റി: രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സഹോദരിമാര്‍ക്കെതിരെ കേസ്. ന്യൂകാസിലിലെ പ്രൈമാര്‍ക്ക് സ്റ്റോറില്‍ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ 13ഉം 14ഉം വയസുള്ള സഹോദരിമാരുടെ മേല്‍ പീഡനശ്രമത്തിന് കേസെടുത്തു. ഇവര്‍ ഈ കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന ചോദ്യം ഈ അവസരത്തില്‍ ശക്തമാവുകയാണ്. സഹോദരിമാരുടെ പ്രായം കണക്കിലെടുത്ത് ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ടൈനെസൈഡ് സ്വദേശികളാണിവരെന്നാണ് റിപ്പോര്‍ട്ട്.

ഷോപ്പില്‍ നിന്നും ഡമ്മികള്‍, ബേബി മില്‍ക്ക്, ബോട്ടില്‍ എന്നിവ മോഷ്ടിച്ച കുറ്റവും സഹോദരിമാരുടെ മേല്‍ ചുമത്തിയിട്ടുണ്ട്.കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം അവളെ കണ്ടുപിടിക്കുന്നതിനായി പൊലീസ് ബസുകള്‍, ലോക്കല്‍ യൂണിവേഴ്‌സിറ്റി, കൗണ്‍സില്‍, ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങളിലെ മണിക്കൂറുകളോളം നീളുന്ന സിസിടിവി ഫൂട്ടേജുകള്‍ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ഒരു മണിക്കൂര്‍ 45 മിനുറ്റുകള്‍ക്കം പാര്‍ക്കില്‍ നിന്നും മൂന്ന് മൈലുകള്‍ക്കപ്പുറത്ത് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് പ്രതികളായ പെണ്‍കുട്ടികളെ നോര്‍ത്തംബര്‍ലാന്‍ഡ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ലൈംഗിക ചൂഷണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസാണിവരുടെ മേല്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മോഷണക്കുറ്റവും ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ഇരുപെണ്‍കുട്ടികള്‍ക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. ലോക്കല്‍ അഥോറിറ്റി കെയറില്‍ ഇവരെ റിമാന്‍ഡ് ചെയ്യാനാണ് ഉത്തരവിട്ടിരിക്കുന്നത്.ഗൗരവപരമായ ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിസ്ട്രിക്ട് ജഡ്ജായ റോഗെര്‍ എല്‍സെ പ്രതികളെ ധരിപ്പിച്ചിട്ടുണ്ട്. മെയ് 13ന് മുമ്പ് ഇവരെ നോര്‍ത്ത് ടൈനെസൈഡ് യൂത്ത് കോടതിയില്‍ ഹാജരാക്കുന്നതാണ്.

പ്രതികളുടെ കുടുംബത്തില്‍ നിന്ന് ആരും വിചാരണയ്ക്ക് എത്തിയിരുന്നില്ല. 30 മിനുറ്റാണ് വിചാരണ നീണ്ടു നിന്നിരുന്നത്.നിയമപരമായ കാരണങ്ങളാല്‍ തട്ടിക്കൊണ്ടു പോകലിന് വിധേയയാ കുഞ്ഞിന്റെ ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ല.

Top