ബംഗളൂരു:ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നത് നിരക്ഷരരും പഞ്ചർ ഒട്ടിക്കുന്നവരുമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു തേജസ്വിയുടെ പരാമർശം. ബംഗളൂരുവിലെ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ, അഭിഭാഷകർ തുടങ്ങിയവർ വികസനത്തിനായി പ്രവർത്തിക്കുന്നു. തൊഴിലാളികൾ, റിക്ഷാ ഡ്രൈവർമാർ എല്ലാവരും ഈ റാലിയിൽ ഒരുമിച്ച് നിൽക്കുന്നു.
എന്നാൽ നിരക്ഷരരുടെ നെഞ്ച് മുറിക്കുകയാണെങ്കിൽ, അവയ്ക്കുള്ളിൽ രണ്ട് വാക്കുകൾ പോലും കണ്ടെത്താൻ കഴിയില്ല. ഇവർ പഞ്ചർ ഒട്ടിക്കുന്നവരെ പോലെയാണ്. ഇവരാണ് പൗരത്വ നിയമത്തെ എതിർക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേർത്തു.ബംഗളൂരു സൗത്തിൽനിന്നുള്ള എംപിയായ തേജസ്വിയുടെ ഈ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.