വോട്ട് പിടിക്കാന്‍ കുട്ടിയെ കുളിപ്പിക്കലും മുടിവെട്ടലും വോട്ടര്‍മാരുടെ കാലുപിടിക്കലും; തെലങ്കാനയില്‍ വിജയമുറപ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്നത്…

തെലങ്കാന: തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാനായി ഏതറ്റം വരെ പോകാനും സ്ഥാനാര്‍ത്ഥികള്‍ പോകാറുണ്ട്. പക്ഷേ തെലങ്കാനയിലെ സ്ഥാനാര്‍ത്ഥികള്‍ ചെയ്യുന്നത് എന്തൊക്കയാണെന്ന് അറിഞ്ഞാല്‍ ആരായാലും മൂക്കത്ത് വിരല്‍ വെച്ചുപോകും. മുടിവെട്ടി കൊടുത്തും കുളിപ്പിച്ചും താടിവടിച്ച് കൊടുത്തും വോട്ട് തേടുകയാണ് ഒരു സ്ഥാനാര്‍ത്ഥി. ഇതുകൊണ്ടും തീരുന്നില്ല. കടുത്ത മത്സരവുമായി മറ്റ് എതിരാളി പിറകെയുണ്ട്. തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) സ്ഥനാര്‍ഥിയാണ് വോട്ട് പിടിക്കാനായി മസവിസര്‍ജനം നടത്തിയ കുട്ടിയെ വൃത്തിയാക്കുക വരെ ചെയ്തത്. വൃത്തിയാക്കലിനോടൊപ്പം ഇവര്‍ ജയ് തെലങ്കാന, കാര്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്.

ചെയ്യുന്നതെല്ലാം വീഡിയോയില്‍ വരാന്‍ സ്ഥാനാര്‍ത്ഥികളും ശ്രമിക്കുന്നുണ്ട്. കാമറക്ക് മുന്നില്‍ പോസ് ചെയ്തുകൊണ്ടാണ് ഇതൊക്കെയും. ഈ വീഡിയോകളാകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അധികാരം തിരികെ പിടിക്കാന്‍ ഇതിന് മുമ്പും കുളിപ്പിച്ച് കൊടുക്കലും മുടിവെട്ടലും സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത്. കഴിഞ്ഞമാസവും മുടിവെട്ടികൊടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വോട്ടുറപ്പിക്കുന്ന കാര്യത്തില്‍ നിയമസഭാസ്പീക്കര്‍ മധുസൂധനന്‍ ചാരിയും ഒട്ടും പിന്നില്‍ അല്ല. ഭുപ്പല്‍പ്പള്ളി മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്ന അദ്ദേഹം, വോട്ടര്‍മാരുടെ കാല് തൊട്ടും, അവര്‍ക്ക് ഭക്ഷണം വാരിക്കൊടുത്തുമാണ് വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലമറിയാം.

Top