തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഢി കരുതല്‍ തടങ്കലില്‍; ചന്ദ്രശേഖര റാവുവിന്റെ റാലിയെ മുന്നില്‍ക്കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പോലീസിന്

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് രേവന്ത് റെഡ്ഢിയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. കാവല്‍ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ പ്രചാരണ റാലി നടക്കാനിരിക്കെ പ്രതിഷേധങ്ങള്‍ തടയുന്നതിനായാണ് തടങ്കലിലാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസിന്റെ നടപടി.

കോടാങ്ങല്‍എംഎല്‍എ കൂടിയാണ് രേവന്ത് റെഡ്ഢി. പുലര്‍ച്ചെ മൂന്ന് മണിയോടെ രേവന്തിന്റെ വീട്ടിലെത്തിയാണ് പോലീസ് തടങ്കലിലാക്കിയത്. റെഡ്ഢി അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകളോട് ചന്ദ്രശേഖര്‍ റാവുവിന്റെ റാലി ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടാങ്ങല്‍ മേഖലയിലേക്കുള്ള ജലവിതരണം തടയുകയും സിമന്റ് ഫാക്ടറി ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നും റെഡ്ഢി ചൂണ്ടിക്കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര വര്‍ഷമായി കോടാങ്ങല്‍ അവികസിത പ്രദേശമായി തുടരുകയാണെന്നും റെഡ്ഢി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Top