എന്നും അമ്പലത്തിലെത്തുന്ന പെണ്‍കുട്ടിയെ പൂജാരി പീഡിപ്പിച്ചു; ഹിന്ദു ദൈവങ്ങള്‍ മക്കളെ പീഡിപ്പിക്കുന്നവരെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു

52165_1471676848

ഫീനിക്‌സ്: അമ്പലത്തിലെത്തുന്ന ഭക്തയെ പൂജാരി നിരന്തരം പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നാലു വര്‍ഷത്തോളം പൂജാരി പീഡിപ്പിച്ചത്. ഹിന്ദുദൈവങ്ങള്‍ മക്കളുമായി ലൈംഗികബന്ധം പുലര്‍ത്താറുണ്ടെന്ന് പറഞ്ഞാണ് പീഡിപ്പിക്കാറുള്ളത്. അമേരിക്കയിലെ അരിസോണയില്‍ പൂജാരി അറസ്റ്റിലായി.

നാലുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഫീനിക്സ് മാരികോപ കൗണ്ടിയിലെ ഹിന്ദുക്ഷേത്ര പൂജാരിയായ ഘനശ്യാം രതിലാല്‍ ജോഷി (59) ആണ് അറസ്റ്റിലായത്. നാലുവര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് സ്ഥിരീകരിച്ച ഇന്‍ഡോ-അമേരിക്കന്‍ കള്‍ച്ചറല്‍ ആന്‍ഡ് റിലീജിയസ് ഫൗണ്ടേഷന്‍ ജോഷിയെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോഷി തന്നെ ലൈംഗികമായി ഉപയോഗിച്ചതിനെപ്പറ്റി അയാളുതന്നെ വാക്കുകള്‍ റെക്കോഡ് ചെയ്തശേഷം പെണ്‍കുട്ടി അതുമായി പൊലീസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് പരാതി നല്‍കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് 2010ലാണ് പെണ്‍കുട്ടി അമേരിക്കയില്‍ എത്തിയത്. തനിക്കുണ്ടായ അനുഭവങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് പൊലീസിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. നാലുവര്‍ഷമായി ജോഷി തന്നെ പീഡിപ്പിച്ചുവരുന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.

28ാം മേരിലാന്‍ഡ് അവന്യൂവിന് സമീപത്തെ ഹിന്ദു ക്ഷേത്രത്തില്‍ 20 വര്‍ഷമായി പൂജാരിയാണ് ജോഷി. നാലുവര്‍ഷ കാലത്തിനിടെ നിരവധിതവണ ജോഷി തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. ഇതെല്ലാം സാധാരണമാണെന്നും നിരവധി ദൈവങ്ങളും സിദ്ധന്മാരും പെണ്‍മക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുമുണ്ടെന്നാണ് ജോഷി തന്നോട് പറഞ്ഞതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതേപ്പറ്റി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ജോഷി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

അറസ്റ്റിലായശേഷം വക്കീലിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ജോഷി പൊലീസിനോട് ഒന്നും വിശദീകരിക്കാന്‍ കൂട്ടാക്കിയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റംചുമത്തിയാണ് ഇയാഎ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവം പ്രദേശത്തെ ഹിന്ദുസമൂഹങ്ങളില്‍ വന്‍ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . സംഭവത്തെപ്പറ്റി റിലീജിയസ് ഫൗണ്ടേഷന്‍ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Top