പത്താന്‍കോട്ട് :രാജ്യത്ത് ഭീക്ഷണിവിതച്ച വെടിവെപ്പ് വീണ്ടും !.. പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ വീണ്ടും സ്ഫോടനവും വെടിവയ്പ്പും ഉണ്ടായതായി റിപ്പോര്‍ട്ട്. രാത്രി ഏഴുമണിയോടെയാണ് പുതിയ സ്ഫോടനവും അതിനു പിന്നാലെ വെടിവയ്പ്പും നടന്നത്. ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. അവശേഷിക്കുന്ന രണ്ടു ഭീകരരെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ നാലു ഭീകരരെ വധിച്ചിരുന്നു. എന്നാല്‍ രാവിലെ നടത്തിയ തിരച്ചിലില്‍ രണ്ടു ഭീകരര്‍കൂടി ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അവരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങളുടെയും സുരക്ഷ ഏജന്‍സിയുടെ പ്രത്യേകിച്ച് വ്യോമസേനയുടെ സഹായത്തോടെയുമാണ് വ്യോമസേനയുടെ സമ്പത്ത് കാത്തുസൂക്ഷിക്കാന്‍ സാധിച്ചത്. ഇന്നലെ രാത്രി വെടിവയ്പ് താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ ഇല്ലയോയെന്ന് അറിയാത്തതിനാലായിരുന്നു ഇത്. രാവിലെ തിരച്ചില്‍ പുനഃരാരംഭിച്ചപ്പോള്‍ ഭീകരരെ കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.