കര്‍ഷക രോഷം തിരിച്ചടിയായി; അടിയന്തരയോഗം വിളിച്ച് മോദി

രാജ്യം കാത്തിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപിയുടെ നില പരുങ്ങലിലാകുന്നതാണ് കാണാനാകുന്നത്. കോണ്‍ഗ്രസിന് എടുത്തുപറയാന്‍ ഒരു നേതാവ് പോലും ഇല്ലായിരുന്ന ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയം ബിജെപിക്ക് കനത്ത അടിയാണ് നല്‍കുന്നത്.

ഛത്തീസ്ഗഢില്‍ പാര്‍ട്ടിക്കേറ്റ വന്‍ പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ഇന്നു തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത്.രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടുമെന്ന പൊതുവെ വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലേയും പ്രകടനം ബിജെപിയെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കഴിഞ്ഞ മൂന്ന് തവണയായി ചത്തീസ്ഗഢില്‍ അധികാരത്തില്‍ തുടരുന്ന പാര്‍ട്ടിയുടെ ഏറ്റവും ജനകീയനായ നേതാവാണ് രമണ്‍സിംഗ്. കോണ്‍ഗ്രസിനാകട്ടെ സംസ്ഥാനത്ത് വ്യക്തമായ മുഖവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കടുത്ത തോല്‍വിയിലേക്ക് ബിജെപി പോയതാണ് പാര്‍ട്ടിയെ ഞെട്ടിച്ചത്. മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ തുടരുന്ന ശിവരാജ് സിംഗ് ചൗഹാനും ബിജെപിയുടെ ജനകീയ മുഖമായിരുന്നു മധ്യപ്രദേശില്‍. അവിടേയും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി ബിജെപിയെ അലട്ടുന്നുണ്ട്.

നരേന്ദ്ര മോദി തന്നെ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നാണം കെട്ട് പിന്നോക്കം പോയത് ബിജെപിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പാര്‍ട്ടി നേതാക്കളായ എം പിമാരുടേയും മറ്റും അടിയന്തര യോഗം വിളിച്ചത്.

Top