ന്യൂദല്‍ഹി : രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങളില്‍ തുര്‍ക്കിക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളം,ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്.രാജ്യത്ത് ഇസ്ലാമിക ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് തുര്‍ക്കി ഈ ഫണ്ടുകള്‍ നല്‍കുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടാനാണ് ഇവരുടെ ലക്ഷ്യം.
എന്നാല്‍ പാക്കിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നതും തുര്‍ക്കിയാണ്. ദക്ഷിണേഷ്യന്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ മേല്‍ക്കൈ നേടുന്നത് തടഞ്ഞുകൊണ്ട് ഇത്തരം രാജ്യങ്ങളില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ ശ്രമം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ഇസ്ലാമിക മൗലികവാദം ആഗോള തലത്തില്‍ തന്നെ വളര്‍ത്താനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മാതൃകയാകാനുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അനുമാനമുണ്ട്.
അടുത്തിടെയായി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുര്‍ക്കി കാര്യക്ഷമമാക്കിയിരിക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ മത സെമിനാറുകളും മറ്റും തുര്‍ക്കി ഭരണകൂടം സംഘടിപ്പിക്കുന്നുണ്ട്. ആളുകളെ സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ രാജ്യത്ത് മത മൗലിക വാദികളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഏകദേശം 40 ലക്ഷം രൂപയാണ് തുര്‍ക്കി സര്‍ക്കാര്‍ നല്‍കുന്നത്.
ചരിത്ര പ്രസിദ്ധമായ ക്രിസ്ത്രീയ ദേവാലയം ഹഗിയ സോഫിയയെ അടുത്തിടെ എര്‍ദോഗന്‍ സര്‍ക്കാര്‍ മസ്ജിദാക്കി മുസ്ലിം വിശ്വാസികള്‍ക്ക് വിട്ടുനല്‍കിയിരുന്നു. അതിനുപിന്നാലെയാണ് മുസ്ലിം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ് നടത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ കേരളം ഉള്‍പ്പടെ ഇന്ത്യയിലെ മുസ്ലിങ്ങളെ സ്വാധീനിച്ച് അവരെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാനാണ് തുര്‍ക്കിയുടെ ശ്രമം എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .
ഇതിന് പുറമേ കേരളത്തിലും ജമ്മു കശ്മീരിലുമുള്ള മത മൗലിക സംഘടനകള്‍ക്ക് തുര്‍ക്കി പണം നല്‍കുന്നുണ്ട്. സംഘടനകളിലെ ആളുകള്‍ക്ക് മതപഠനത്തിനായി തുര്‍ക്കിയിലേക്ക് വരുന്നതിനുള്ള ചിലവുകള്‍ തുര്‍ക്കി സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ഇതിന് പുറമേ പാക്കിസ്ഥാന് സമാനമായി തുര്‍ക്കി ഭീകരന്‍ സക്കീര്‍ നായിക്കിന് പണം നല്‍കുന്നതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നുണ്ട്.