‘ആ കുട്ടികള്‍ക്ക് എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല, ഏത് അജ്ഞാത ശക്തികളാണ് അവരെ തടവില്‍ പാര്‍പ്പിച്ചതെന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല’- വംശീയ കലാപം രൂക്ഷമായ വടക്കന്‍ ഇത്യോപ്യയിലെ അംഹാര പ്രവിശ്യയില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയ 17 വിദ്യാര്‍ഥികളെക്കുറിച്ച് മറുപടി പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരമിടറി. എറിട്രിയയുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച, സമാധാന നൊബേലില്‍ മുത്തമിട്ട ഇത്യോപ്യയിലെ ഏക്കാലത്തെയും കരുത്തനായ യുവപ്രധാനമന്ത്രി അബി അഹമദ് അലി പോലും നിശബ്ദനായ നിമിഷം.
Tags: isis