ലക്ഷക്കണക്കിന് രൂപയുടെ സാരി വാങ്ങിക്കൂട്ടി സര്‍ക്കാരിനോട് പണം നല്‍കാന്‍ സ്മൃതി ഇറാനി ശ്രമിച്ചുവെന്ന് ആരോപണം

cms

ദില്ലി: മാസത്തില്‍ ഒരു തവണയെങ്കിലും വിവാദവങ്ങളില്‍പെട്ടില്ലെങ്കില്‍ മന്ത്രി സ്മൃതി ഇറാനിക്ക് ഉറക്കമുണ്ടാകില്ല. ഇത്തവണ സ്മൃതിക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത് കേന്ദ്രമന്ത്രിസഭയില്‍ നിന്നുതന്നെയാണ്. വകുപ്പ് സെക്രട്ടറി രശ്മി വര്‍മ്മയുമായി സ്മൃതി ദേഷ്യത്തിലാണ്. എന്താണ് കാരണം? സ്മൃതിയുടെ സാരിയുടെയും മറ്റ സാധനങ്ങള്‍ വാങ്ങിച്ചതിന്റെ ബില്‍ അടയ്ക്കാന്‍ രശ്മി വര്‍മ്മ വിസമ്മതിച്ചതാണ് കാരണം.

സ്മൃതിയുടെ ശരിയായ മുഖം വലിച്ചൊട്ടിച്ചിരിക്കുകയാണ് രശ്മി വര്‍മ്മ. കൈത്തറി കുടില്‍ വ്യവസായത്തെ അടുത്തറിയാനുള്ള മന്ത്രിയുടെ യാത്രയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ യാത്രയ്ക്കിടെ സാരികള്‍ സ്മൃതി ഇറാനി വാങ്ങിക്കൂട്ടി. ഒരു ഗണപതി വിഗ്രഹവും വാങ്ങി. എല്ലാത്തിനും കൂടെ ചെലവായത് എട്ട് ലക്ഷം രൂപ. അതിന് ശേഷം ഈ തുക തിരിച്ചു കിട്ടാനായി മന്ത്രി ടെക്സ്‌റ്റൈല്‍ സെക്രട്ടറിയായ രശ്മി വര്‍മ്മയ്ക്ക് നല്‍കി. എന്നാല്‍ പണം അനുവദിക്കാന്‍ സെക്രട്ടറി തയ്യാറായില്ല. വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ സാരിക്ക് ഖജനാവിലെ പണം അനുവദിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ ഉറച്ച നിലപാട്. ഇതോടെ സെക്രട്ടറിയുമായി മന്ത്രി തെറ്റി. വിട്ടുകൊടുക്കാന്‍ തയ്യാറായതുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വകുപ്പ് മന്ത്രിയെന്ന നിലയില്‍ തനിക്ക് കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാ അവകാശവും ഉണ്ട്. അതുകൊണ്ട് തന്നെ അതിന് പണം അനുവദിക്കുന്നതില്‍ പ്രശ്നമില്ലെന്നും വിശദീകരിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ തര്‍ക്കം രൂക്ഷമായി. കാബിനറ്റ് സെക്രട്ടറിക്ക് മുമ്പില്‍ പരാതിയുമായി വകുപ്പ് സെക്രട്ടറിയെത്തി. സ്മൃതി ഇറാനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടുകളും അറിയിച്ചു. എന്നാല്‍ ഈ വാര്‍ത്തകളെ സ്മൃതി ഇറാനി നിഷേധിക്കുന്നതായും ഇന്ത്യാ സംവാദ് തന്നെ പറയുന്നു. വകുപ്പ് സെക്രട്ടറിയുമായി തര്‍ക്കമുണ്ടെന്നത് അടിസ്ഥാന രഹിതമാണ്. തന്റെ പ്രതിച്ഛായയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി ഇതിനെ സ്മൃതി ഇറാനി വിശദീകരിക്കുന്നു. ഈ വിവാദം തെറ്റാണെന്നും ഒരു സാധനവും വാങ്ങിയിട്ടില്ലെന്നും ബില്ലുകളൊന്നും കാണാനില്ലെന്നും സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എംഡിയും പ്രതികരിക്കുന്നു.

ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിക്കുകയും സ്‌കൂള്‍ കാലത്തിനു ശേഷം മുംബൈയിലേക്ക് താമസം മാറുകയുമായിരുന്നു ഇറാനി. വര്‍ഷങ്ങളോളം ഇന്ത്യയിലെ സീരിയല്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന ഇറാനി 2003ല്‍ ബിജെപിയില്‍ ചേര്‍ന്നു. താമസിയാതെ പാര്‍ട്ടി വക്താവും രാജ്യസഭ അംഗവും ആയി മാറി. മോദിയുടെ അടുത്ത അനുയായി ആയ സ്മൃതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് തോറ്റു. എന്നാല്‍ മാനവവിഭവ ശേഷി വകുപ്പാണ് സ്മൃതിക്ക് മോദി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ രാഹുലിനെ വെള്ളം കുടുപ്പിച്ചതിനായിരുന്നു ഇത്. മന്ത്രിപദവിയില്‍ വിവാദങ്ങളായിരുന്നു സ്മൃതിയെ പിന്തുടര്‍ന്നത്.

ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയിലെ ഇടപെടലും ജെഎന്‍യു വിഷയുമെല്ലാം സ്മൃതി ഇറാനിയുടെ പ്രതിച്ഛായയെ ബാധിച്ചു. ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുനഃസംഘടനയില്‍ മാനവവിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിക്ക് നഷ്ടമായി. എന്നാല്‍ അവിടേയും വ വിവാദം വിട്ടൊഴിയുന്നില്ലെന്നാണ് സാരി വിഷയം തെളിയിക്കുന്നത്.

Top