തിരുവനന്തപുരം: കെ .കരുണാകരനെ പുറത്താക്കിയത് ഉമ്മന്‍ ചാണ്ടിയുടെ സംഘം. ഹസൻ അവസാവാദത്തിന്റെ ആൾ രൂപമാണ് .ഹസനും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയെ തുണച്ചുവെന്നും എന്നും എന്ന കടുത്ത വിമര്‍ശനവുമായി ടിഎച്ച് മുസ്തഫ രംഗത്ത് .കരുണാകരനെ താഴെ ഇറക്കിയ ഗുഡാലോചനയ്ക്ക് നേതൃത്വം നല്കിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രുപ്പാണെനന് ടി.എച്ച് മുസ്തഫ ആരോപിച്ചു. തിരുത്തൽവാദികളായ ചെന്നിത്തലയും ഗ്രൂപ്പും കരുണാകരനെ താഴയിറക്കാനുള്ള നീക്കത്തിൽ ഉമ്മൻ ചാണ്ടിക്കും സംഘത്തിനും ഒപ്പം കൂടെ നിന്നു .
ഹസ്സൻ ഇന്നത്തെ പോലെ അന്നും അവസര വാദത്തിന്‍റെ ആൾരൂപമാണ്. ഉമ്മൻചാണ്ടിക്കൊപ്പം ചെന്നിത്തലയും കരുണാകരനെ താഴെ ഇറക്കാൻ കൂട്ട് നിന്നത് ഹസ്സനാണെന്നും മുസ്തഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള കോൺഗ്രസ് ബിയും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും എ ഗ്രുപ്പിന്‍റെ ഉപചാപത്തിന് കുട്ടു നിന്നെന്നും ഉമ്മൻചാണ്ടി ഉൾപ്പടെ ഉള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
അതേസമയം ചാരക്കേസില്‍ കേരളത്തിലെ നേതാക്കള്‍ ചതിച്ചുവെന്ന് കെ കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍. നരസിംഹറാവുവിന്റെ കൊടും ചതിയാണെന്നാണ് കരുണാകരന്‍ അന്ന് പറഞ്ഞതെന്നും കേരളത്തിലെ നേതാക്കൾ ചതിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
കെ.കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതിൽ സന്തോഷമുണ്ട്. ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തിൽ ഒരു ക്യാമ്പിനറ്റ് പദവി നൽകി കരുണാകരനെ മാറ്റാനായിരുന്നു യുഡിഎഫ് നിർദ്ദേശം. രണ്ട് ഘടകകക്ഷികൾ കെ.കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹ റാവു വിചാരിച്ചിരുന്നെങ്കിൽ അന്ന് കെ.കരുണാകരന് ഒരു അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
1995 ഫെബ്രുവരിയിൽ കരുണാകരൻ രാജിവയ്ക്കേണ്ടെന്നാണ് നരസിംഹറാവു നേരിട്ട് പറഞ്ഞത്. മാർച്ച് മാസത്തിൽ റാവു തന്നെ നേരിട്ട് വിളിച്ച് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. മൂന്നു മാസം കരുണാകരനെ അപമാനിച്ച ശേഷം അപ്രധാന വകുപ്പ് നൽകുകയായിരുന്നു. ചാര കേസ് ആരുടെ മനസിലുണ്ടായ കാര്യമാണെന്ന് അറിയില്ല. തെളിവുകളുടെ അഭാവമുണ്ട്. അതിനാല്‍ അന്വേഷണ കമ്മീഷന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാവില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയിൽ റിപ്പോർട്ട് കൊടുക്കുന്നുവെന്നതാണ് ആശ്വാസം. കമ്മിഷൻ നോട്ടീസ് നൽകിയാൽ പോകും. പക്ഷെ തനിക്ക് കേസിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. ആർക്കെക്കതിരെയും ഒരു തെളിവില്ലാതെ മൈതാന പ്രസംഗത്തിൽ കാര്യമില്ല. പാർട്ടിയിൽ ഇതൊരു ചർച്ചയാക്കാൻ താൽപര്യമില്ല. അതിനുള്ള ആരോഗ്യം പാർട്ടിക്കില്ല. ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ.കരുണാകരനാണ്. അത് എന്റെ കുടുംബത്തിന്റെ സ്വകാര്യ ദു:ഖമായി കണക്കാക്കുന്നു. അതിനാൽ പാർട്ടിയിൽ ചർച്ച വേണ്ട. ഇന്നോടെ ഈ ചർച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
പത്മജയോട് അച്ഛൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. എന്നോട് നരസിംഹറാവുവിനെ കുറിച്ചാണ് പറഞ്ഞത്. അരൊക്കെയാണ് ചതിച്ചതെന്ന് ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തര്‍ത്തും തീരുമാനിക്കും. ചാരകേസ് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. രാജി ആവശ്യപ്പെട്ടവർക്ക് ഇതൊരു കാരണവും കൂടി ആയി. കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് സാധ്യതയുള്ള സംസ്ഥാനം. പ്രളയമായതുകൊണ്ടാണ് പാർട്ടി പ്രവർത്തനം സജീവമാകാത്തത്. ആരും നേത്യ മാറ്റം ആവശ്യപ്പെട്ടിട്ടില്ല. ബൂത്ത് തല കമ്മിറ്റികൾ ശക്തമാകണം. അല്ലാതെ നേതൃത്വമല്ല മാറേണ്ടത്. അടുത്തിടെ പാർട്ടിയിൽ തെരെഞ്ഞെടുപ്പൊന്നുമില്ല.സ്ട്രോങ്ങായ കൺവീനർ ഇപ്പോഴണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.